- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'പഴങ്ങളില്‍ തുപ്പുന്നു, മുസ്‌ലിം കച്ചവടക്കാരില്‍നിന്ന് ഹിന്ദുക്കള്‍ പഴവര്‍ഗങ്ങള്‍ വാങ്ങരുത്; വീണ്ടും നുണപ്രചാരണവുമായി സംഘപരിവാരം
ഹിന്ദുക്കള്‍ മുസ്‌ലിം കച്ചവടക്കാരില്‍ നിന്ന് പഴങ്ങള്‍ വാങ്ങരുതെന്ന് കര്‍ണാടകത്തിലെ ഹിന്ദു ജനജാഗ്രതി സമതിയുടെ ചെയര്‍മാന്‍ ചന്ദ്രു മോഗര്‍ പറഞ്ഞു.
ബംഗളൂരു: ഹിജാബ്, ഹലാല്‍, മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണി എന്നിവ നിരോധിക്കണമെന്നാവശ്യപ്പെട്ടതിനു പിന്നാലെ പഴക്കച്ചവടത്തിലെ മുസ്‌ലിം കുത്തക അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി കര്‍ണാടകയിലെ ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍. ഹിന്ദുക്കള്‍ മുസ്‌ലിം കച്ചവടക്കാരില്‍ നിന്ന് പഴങ്ങള്‍ വാങ്ങരുതെന്ന് കര്‍ണാടകത്തിലെ ഹിന്ദു ജനജാഗ്രതി സമതിയുടെ ചെയര്‍മാന്‍ ചന്ദ്രു മോഗര്‍ പറഞ്ഞു.
മിക്കയിടത്തും പഴക്കച്ചവടം നടത്തുന്നത് മുസ്‌ലിംകളാണ്. ഹിന്ദുക്കള്‍ ഹിന്ദുക്കച്ചവടക്കാരില്‍ നിന്ന് പഴവര്‍ഗങ്ങള്‍ വാങ്ങണം. പഴക്കച്ചവടത്തില്‍ മുസ്‌ലിംകളുടെ കുത്തകയുണ്ട്. അവര്‍ പഴങ്ങളും റൊട്ടിയും വില്‍ക്കുന്നതിന് മുമ്പ് തുപ്പുന്നത് കാണുന്നു. ഈ മുസ്‌ലിം കച്ചവടക്കാര്‍ക്ക് അത് തുപ്പല്‍ ജിഹാദ് ആണെന്നും ഇയാള്‍ അവകാശപ്പെട്ടു.
ഈ സാഹചര്യത്തില്‍ താന്‍ ഒരുകാര്യം ഹിന്ദുക്കളോട് ആവശ്യപ്പെടുകയാണ്. പഴക്കച്ചവടത്തില്‍ മുസ് ലിംകളുടെ കുത്തക അവസാനിപ്പിക്കാന്‍ എല്ലാ ഹിന്ദുക്കളും സ്വന്തം മതത്തിലെ കച്ചവടക്കാരില്‍ നിന്ന് പഴങ്ങള്‍ വാങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദുസംഘടനാ നേതാവ് പ്രശാന്ത് സംബര്‍ഗിയും മുസ്‌ലിം പഴക്കച്ചവടക്കാരെ ബഹിഷ്‌കരിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഹിന്ദു കര്‍ഷകര്‍ കഠിനാധ്വാനം ചെയ്താണ് പഴവര്‍ഗങ്ങള്‍ ഉണ്ടാക്കുന്നത്. ഇതില്‍ ലാഭം കൊയ്യുന്നത് ഇടനിലക്കാരായ മുസ്‌ലിം കച്ചവടക്കാരാണ്. ഇതിനെതിരേ ഒരു കാംപെയ്ന്‍ ആരംഭിച്ചതായും സംബര്‍ഗി പറഞ്ഞു.
എന്നാല്‍ ഇതെല്ലാം ചിലസംഘടനകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനായുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തുന്നതാണെന്ന് മന്ത്രി അശ്വത് നാരായണന്‍ പറഞ്ഞു. ഒരു തരത്തിലും ഇത്തരം നീക്കങ്ങള്‍ അംഗീകാരിക്കാനാകില്ല. സര്‍ക്കാര്‍ ഇതിനോട് പൂര്‍ണമായി എതിര്‍ക്കുന്നു. വിദ്വേഷം പടര്‍ത്തുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം. സാമൂദായിക സൗഹാര്‍ദമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി അറസ്റ്റില്‍
31 Oct 2024 6:28 AM GMTഞാനെത്തിയത് ആംബുലന്‍സില്‍ തന്നെ; ഒടുക്കം സമ്മതിച്ച് സുരേഷ്ഗോപി
31 Oct 2024 6:12 AM GMTകോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്ന് മലബാര്‍ ഡെര്‍ബി;...
31 Oct 2024 6:09 AM GMTഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തുന്ന ആറ് താരങ്ങളെ ഇന്നറിയാം; കോഹ്ലി...
31 Oct 2024 6:01 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ നവംബര്‍ മൂന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യത
31 Oct 2024 5:27 AM GMTകൊച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
31 Oct 2024 5:13 AM GMT