- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഐ കാമറകള്‍ നാളെമുതല്‍ പ്രവര്‍ത്തനത്തില്‍; ഗതാഗത നിയമം ലംഘിച്ചാല്‍ കനത്ത പിഴ
തിരുവനന്തപുരം: റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനം തടയാനുമെന്ന പേരില്‍ ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ച 726 കാമറകള്‍ നാളെമുതല്‍ പ്രവര്‍ത്തനം തുടങ്ങും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്‌സ് ഉപയോഗിച്ചുള്ള കാമറകളാണ് ഇനിമുതല്‍ ഗതാഗത നിയമലംഘനം കണ്ടെത്തുക എന്നതിനാല്‍ ആവര്‍ത്തിക്കുന്ന ലംഘനങ്ങള്‍ക്ക് പിഴ കൂടും. ഇതുപ്രകാരം, ഹെല്‍മറ്റില്ലാത്ത യാത്ര-500 രൂപ, രണ്ടാംതവണ-1000, ലൈസന്‍സില്ലാതെ യാത്ര-5000, ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം-2000, അമിതവേഗം-2000, മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറുമാസം തടവ് അല്ലെങ്കില്‍ 10000 രൂപ, രണ്ടാംതവണ രണ്ടുവര്‍ഷം തടവ് അല്ലെങ്കില്‍ 15000 രൂപ ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ മൂന്നുമാസം തടവ് അല്ലെങ്കില്‍ 2000, രണ്ടാംതവണ-മൂന്നു മാസം തടവ് അല്ലെങ്കില്‍ 4000 രൂപ, ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍-1000, സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ആദ്യതവണ-500, ആവര്‍ത്തിച്ചാല്‍-1000 എന്നിങ്ങനെയാണ് പിഴ.
സംസ്ഥാനത്ത് 14 ജില്ലകളിലായി 675 എഐ(നിര്‍മിത ബുദ്ധി) കാമറകളാണ് പദ്ധതിയുടെ ഭാഗമായി കെല്‍ട്രോണ്‍ സ്ഥാപിച്ചത്. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, അപകടമുണ്ടാക്കി വാഹനം നിര്‍ത്താതെ പോവല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഇവ കണ്ടുപിടിക്കും. ഇത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ എടുത്ത് കാമറ കണ്‍ട്രോള്‍ റൂമിലേക്ക് അയക്കും. അവിടെനിന്നാണ് വാഹന ഉടമയ്ക്ക് ചിത്രങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള പിഴ നോട്ടീസ് അയക്കുക. തിരുവനന്തപുരം ട്രാന്‍സ്‌പോര്‍ട്ട് കമീഷണറേറ്റിലെ രണ്ടാംനിലയിലാണ് കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമും ഡാറ്റാ സെന്ററും സജ്ജീകരിച്ചത്. ജില്ലാടിസ്ഥാനത്തിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. കണ്‍ട്രോറൂമുകള്‍ക്കായുള്ള വിദഗ്ധരെ നിയമിക്കുന്നത് കെല്‍ട്രോണാണ്. കാമറകളുടെ അറ്റകുറ്റപ്പണി നടത്തുന്നതും സാങ്കേതിക കാര്യങ്ങള്‍ അഞ്ചുവര്‍ഷത്തേക്ക് നിര്‍വഹിക്കുന്നതും കെല്‍ട്രോണാണായിരിക്കും.
RELATED STORIES
തൃശൂര്പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMTചീമേനിയില് ആണവനിലയം സ്ഥാപിക്കാന് അനുമതി നല്കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്മല ദുരന്തം: രണ്ട് ടൗണ്ഷിപ്പുകള് ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT