Sub Lead

മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചതില്‍ കോടതിക്കെതിരേ നടപടി വേണമെന്ന് രാഷ്ട്രപതിക്ക് അതിജീവിതയുടെ കത്ത്

കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മൂന്ന് തവണ ഈ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചുവെന്ന് ശാസ്ത്രീയ പരിശോധനയില്‍ ഉള്‍പ്പെടെ തെളിഞ്ഞിരുന്നതായി കത്ത് അവകാശപ്പെടുന്നു.

മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചതില്‍ കോടതിക്കെതിരേ നടപടി വേണമെന്ന് രാഷ്ട്രപതിക്ക് അതിജീവിതയുടെ കത്ത്
X

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ യുവനടിയെ പീഡിപ്പിച്ച കേസില്‍ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്.

കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മൂന്ന് തവണ ഈ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചുവെന്ന് ശാസ്ത്രീയ പരിശോധനയില്‍ ഉള്‍പ്പെടെ തെളിഞ്ഞിരുന്നതായി കത്ത് അവകാശപ്പെടുന്നു. അത് ചെയ്തവരെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് കത്ത് പറയുന്നത്.

മെമ്മറി കാര്‍ഡ് പരിശോധിച്ച ആളുകളെ കണ്ടെത്തേണ്ടതും നടപടിയെടുക്കേണ്ടതും കോടതികളാണ്. എന്നാല്‍, ഇവരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജുഡീഷറിയുടെ മേല്‍ ഭരണപരമായ നടപടി വേണമെന്ന് ആവശ്യപ്പെടാന്‍ കാരണമെന്ന് കത്ത് പറയുന്നു.

ഈ മെമ്മറി കാര്‍ഡ് പുറത്തുപോയാല്‍ അത് തുടര്‍ന്നുള്ള തന്റെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ കാര്യക്ഷമമായ അന്വേഷണത്തിനും നടപടിക്കും രാഷ്ടപതിയുടെ ഇടപെടല്‍ വേണമെന്നും കത്തില്‍ പറയുന്നു. കേസിലെ അന്തിമവാദം ഈ ആഴ്ച്ചയില്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നടക്കാനിരിക്കെയാണ് അതിജീവിതയുടെ കത്ത്.

Next Story

RELATED STORIES

Share it