Sub Lead

യുക്രെയ്‌നിലെ ആണവനിലയ ആക്രമണം നിര്‍ത്തണം; റഷ്യയോട് ബൈഡന്‍

യുക്രെയ്‌നിലെ ആണവനിലയ ആക്രമണം നിര്‍ത്തണം; റഷ്യയോട് ബൈഡന്‍
X

വാഷിങ്ടണ്‍: യുക്രെയിനിലെ സപ്പോര്‍ഷ്യ ആണവ നിലയത്തില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യയോട് ആവശ്യപ്പെട്ടു. യുക്രേനിയന്‍ പ്രസിഡന്റ് വഌദിമര്‍ സെലെന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച ബൈഡന്‍ ആണവനിലയത്തിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും സെലന്‍സ്‌കിയുമായി സംസാരിച്ചു. യുഎന്‍ രക്ഷാസമിതി ചേരണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യുഎസ് എനര്‍ജി സെക്രട്ടറി ജെന്നിഫര്‍ ഗ്രാന്‍ഹോം യുക്രേനിയന്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. റിയാക്ടറുകള്‍ നിലവില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, പ്ലാന്റിനു സമീപമുള്ള സൈനിക നടപടികള്‍ ആശങ്കാജനകമാണെന്നും അപകടകരമാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമാണ് സപ്പോര്‍ഷ്യ. ആണവനിലയത്തില്‍ തീപ്പിടിത്തമുണ്ടായ സാഹചര്യത്തില്‍ അഗ്‌നിശമനസേനയെ അടക്കം അവിടെ തീയണയ്ക്കാന്‍ അനുവദിക്കണമെന്ന് ബൈഡന്‍ നേരത്തെ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ആണവ നിലയത്തിലെ തീ പൂര്‍ണമായും അണച്ചു. ആണവ വികിരണമില്ലെന്ന് പ്ലാന്റ് ഡയറക്ടറും അമേരിക്കയും വ്യക്തമാക്കി. റിയാക്ടറുകള്‍ സുരക്ഷിതമായി ഷട്ട് ഡൗണ്‍ ചെയ്തു. ആണവ പ്രതികരണസംഘത്തെ സജ്ജമാക്കി. ആളപായമില്ലെന്ന് യുക്രെയ്ന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ആണവനിലയമുള്ള എനിര്‍ഗോദറില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ പ്രാദേശിക ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ആണവനിലയത്തില്‍ സ്‌ഫോടനമുണ്ടായാല്‍ ചെര്‍ണോബ് ദുരന്തത്തേക്കാള്‍ പത്തുമടങ്ങ് വലിയ ദുരന്തമായിരിക്കും ഉണ്ടാവാന്‍ പോവുകയെന്നു യുക്രേനിയന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രദേശത്ത് സുരക്ഷാമേഖല അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആണവനിലയത്തിനു നേരെയുള്ള നേരെയുള്ള റഷ്യയുടെ ആക്രമണം അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്, റിയാക്ടറുകള്‍ തകര്‍ന്നാല്‍ വന്‍ ദുരന്തമുണ്ടാകുമെന്ന് യുഎന്നിന്റെ ആണവ നിരീക്ഷക മുന്നറിയിപ്പ് നല്‍ക.

Next Story

RELATED STORIES

Share it