- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമിത് ഷാ ഇന്ന് കേരളത്തില്

തിരുവനന്തപുരം: ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളുടെ സോണല് യോഗത്തില് പങ്കെടുക്കാന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകുന്നേരംം അഞ്ചു മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില് അമിത് ഷായെത്തുന്നത്.
നാളെ രാവിലെ 10.30ക്ക് കോവളം ലീലാ റാവിസില് നടക്കുന്ന ദക്ഷിണേന്ത്യന് സോണല് യോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യന് മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തില് പങ്കെടുക്കും. വൈകുന്നേരം കഴക്കൂട്ടം അല്സാജ് കണ്വെന്ഷന് സെന്ററില് പട്ടിക ജാതി മോര്ച്ച സംഘടിപ്പിക്കുന്ന പട്ടിക ജാതി സംഗമവും ഉദ്ഘാടനം ചെയ്യും. ഇതിനുശേഷം തിരുവനന്തപുരം ജില്ലാ ഭാരവാഹികളുടെ കോര് കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുക്കുത്ത ശേഷം ഡല്ഹിയിലേക്ക് മടങ്ങും. ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളം കളി ഉദ്ഘാടനം ചെയ്യാന് സംസ്ഥാന സര്ക്കാര് ക്ഷണിച്ചുവെങ്കിലും അമിത് ഷാ പങ്കെടുക്കില്ല.
നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചത് വന് വിവാദമായിരുന്നു. അമിത് ഷാ എത്തുന്നത് സതേണ് സോണല് കൗണ്സില് യോഗത്തിനാണ്. കേരളത്തിനാണ് ഇത്തവണ കൗണ്സില് യോഗത്തിന്റെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന് മുഖ്യമന്ത്രിമാരും യോഗത്തില് പങ്കെടുക്കുമെന്നും സര്ക്കാര് വ്യക്തമാക്കിയിരുന്നു.
അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണിച്ചതില് രാഷ്ട്രീയ വിവാദം ആണ് ഉയര്ന്നത്. നെഹ്റുവിന്റെ പേരിലുള്ള ഒരു മല്സരത്തിന്റെ ഉദ്ഘാടനത്തിനായി അമിത് ഷായെ ക്ഷണിച്ചതില് പിന്നില് ഗൂഢ താല്പ്പര്യങ്ങളുണ്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നത്. ലാവലിനാണോ സ്വര്ണക്കടത്താണോ ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
RELATED STORIES
ഐപിഎൽ; സൺറൈസേഴ്സ് റിട്ടേൺസ്; ക്ലാസ്സിക്ക് ജയം
12 April 2025 7:09 PM GMTഐഎസ്എൽ കിരീടം മോഹൻ ബഗാന്; എക്സ്ട്രാ ടൈമിൽ ബെംഗളൂരു വീണു
12 April 2025 6:17 PM GMTഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; ജാവലിൻ ത്രോ താരം ഡിപി...
12 April 2025 4:34 PM GMTബിജെപി നേതാവ് പരാതി നല്കി; മധ്യപ്രദേശില് മദ്റസ പൊളിച്ചു
12 April 2025 4:16 PM GMTഛത്തീസ്ഗഡില് വഖ്ഫ് സ്വത്ത് പരിശോധന തുടങ്ങി; കേന്ദ്രസര്ക്കാര് അയച്ച...
12 April 2025 4:03 PM GMTമിന്നൽ; ബിഹാറിൽ മരിച്ചവരുടെ എണ്ണം 80 ആയി
12 April 2025 3:50 PM GMT