Sub Lead

'പ്രായം നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ല'; ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ

ഡല്‍ഹി പോലിസിനെതിരെ ദിഷ രവി നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

പ്രായം നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ല;  ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ
X

ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിഷയുടെ അറസ്റ്റിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ ന്യായീകരണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രായം നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ലെന്നും ഡല്‍ഹി പോലിസിനു മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലെന്നും അമിത് ഷാ പ്രതികരിച്ചു.

അതേ സമയം, ഡല്‍ഹി പോലിസിനെതിരെ ദിഷ രവി നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഫ്‌ഐആറിലെ വിവരങ്ങള്‍ ഡല്‍ഹി പോലിസ് ചോര്‍ത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ദിഷയും ഗ്രെറ്റ തുന്‍ബര്‍ഗും തമ്മിലുള്ള വാട്‌സപ്പ് ചാറ്റുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്.

ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദിഷ ആവശ്യപ്പെട്ടു. ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ അറസ്റ്റ് ചെയ്ത് തന്നെ കര്‍ണാടകയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിച്ചത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ദിഷ വ്യക്തമാക്കി. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് ഡല്‍ഹി പോലിസ് വാദം.

Next Story

RELATED STORIES

Share it