- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബീഡി കത്തിച്ച് തീപ്പെട്ടിക്കൊള്ളി വലിച്ചെറിഞ്ഞു; തീപിടിച്ച് കടകളും വാഹനങ്ങളും കത്തിനശിച്ചു(വീഡിയോ)
ഹൈദരാബാദ്: ബീഡി കത്തിച്ച് വലിച്ചെറിഞ്ഞ തീപ്പെട്ടിക്കൊള്ളിയില്‍ നിന്ന് തീപിടിച്ച് കടകളും വാഹനങ്ങളും കത്തിനശിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപൂരിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പരിസരവാസികളുടെ ഇടപെടല്‍ കാരണമാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായത്. അനന്തപൂര്‍ ജില്ലയിലെ കല്യാണദുര്‍ഗം ടൗണില്‍ ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം.
A Man Ignites Beedi with Petrol Spill, Sparks Blaze in Anantapur-Kalyanadurgam
A man carrying petrol in a can accidentally dropped it, causing the fuel to spill onto the road. Unaware of the spill, another individual lit a beedi, which ignited the petrol and triggered a fire. pic.twitter.com/vJFm03fpTl
ഒരാള്‍ സമീപത്തെ പെട്രോള്‍ പമ്പില്‍നിന്ന് അഞ്ച് ലിറ്റര്‍ പെട്രോള്‍ വാങ്ങിയിരുന്നു. ഇരുചക്രവാഹനത്തില്‍ പോവുമ്പോള്‍ ഇത് ചോര്‍ന്നു. നിരവധി കടകള്‍ സ്ഥിതി ചെയ്യുന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമായ റോഡിലേക്ക് പെട്രോള്‍ ഒഴുകി. കടയ്ക്ക് സമീപം സംസാരിച്ചിരുന്ന രണ്ട് പേര്‍ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഇവരുടെ തൊട്ടുമുന്നില്‍ തന്നെ പെട്രോള്‍ പടര്‍ന്നിരുന്നതായി സിസിടിവിയില്‍ നിന്ന് വ്യക്തമായിരുന്നു. ഇതിനിടെയാണ് രണ്ടുപേരില്‍ ഒരാള്‍ ബീഡി കത്തിച്ച് തീപ്പെട്ടിക്കൊള്ളി റോഡിലേക്കെറിഞ്ഞത്. കത്തിക്കൊണ്ടിരുന്ന തീപ്പെട്ടി പെട്രോളിലേക്ക് പടര്‍ന്ന് തല്‍ക്ഷണം ഒരു തീഗോളമായി മാറുകയായിരുന്നു. പുകവലിച്ചയാളും കൂടെയുള്ളയാളും ഓടിയതിനാലാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. തീപിടിത്തത്തില്‍ നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സിഗരറ്റുകളും ബീഡികളും അശ്രദ്ധമായി വലിച്ചെറിഞ്ഞതാണ് തീപിടിത്തത്തിന്റെ കാരണം.
കഴിഞ്ഞ മെയ് മാസം, കൈയില്‍ കത്തിച്ച സിഗരറ്റുമായി ഉറങ്ങിയ 28 കാരന്‍ കൊല്‍ക്കത്തയിലെ വീട്ടില്‍ ശ്വാസം മുട്ടി മരിച്ചിരുന്നു. സപ്തര്‍ഷി മിത്ര എന്നയാളാണ് തീപടര്‍ന്ന് ബെഡ്ഷീറ്റും മെത്തയും കത്തി ശ്വാസം മുട്ടിമരിച്ചത്. ഉറക്കത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു.
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT