Sub Lead

മുന്‍ സൈനികനെ ബിജെപി എംപിയും സഹായികളും ആക്രമിച്ചു; അന്വേഷണത്തിനു ഉത്തരവ്

മുന്‍ സൈനികനെ ബിജെപി എംപിയും സഹായികളും ആക്രമിച്ചു; അന്വേഷണത്തിനു ഉത്തരവ്
X

മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ നിന്നുള്ള മുന്‍ സൈനികന് ബിജെപി എംപി ഉന്‍മേഷ് പാട്ടീലും അനുയായികളും മര്‍ദ്ദിച്ചെന്നും ഭീഷണി ഫോണുകള്‍ വരുന്നതായും ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജല്‍ഗാവ് പോലിസിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. മുന്‍ സൈനികന്‍ സോനു മഹാജനെതിരെ 2016ല്‍ അന്ന് എംഎല്‍എ ആയിരുന്ന ഉന്‍മേഷ് പാട്ടീലും അനുയായികളും ജീവന്‍ ഭീഷണിയിലാണെന്നു പറഞ്ഞതായും ദേശ്മുഖ് പറഞ്ഞു.

സോനു മഹാജന്‍ അന്ന് പോലിസിനെ സമീപിച്ചിരുന്നെങ്കിലും ബിജെപി ഭരണത്തിലായതിനാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയില്ലെന്ന് എന്‍സിപി നേതാവ് കൂടിയായി അനില്‍ ദേശ്മുഖ് ആരോപിച്ചു. പിന്നീട് സോനു മഹാജന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി ഉത്തരവിട്ടതായും മന്ത്രി പറഞ്ഞു. ബിജെപി സര്‍ക്കാരിനു മുന്‍ സൈനികന്‍ സോനു മഹാജന് നീതി നല്‍കാന്‍ കഴിഞ്ഞില്ല. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട ശേഷവും പരാതിക്കാരന് ഭീഷണി കോളുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ജല്‍ഗാവ് പോലിസിനോട് ഉത്തരവിട്ടതായും മിസ്റ്റര്‍ ദേശ്മുഖ് മറാത്തിയില്‍ ട്വീറ്റ് ചെയ്തു. മുന്‍ സൈനികന് നീതി ലഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് കഴിഞ്ഞ ആഴ്ച അനില്‍ ദേശ്മുഖ് പറഞ്ഞിരുന്നു.

Anil Deshmukh Says Ex-Armyman "Attacked" By BJP MP Receiving Threat Calls




Next Story

RELATED STORIES

Share it