Sub Lead

അങ്കമാലിയില്‍ വീടിന് തീവച്ച് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു, ഭാര്യ മരിച്ചു; രണ്ട് മക്കള്‍ക്ക് ഗുരുതര പരിക്ക്

അങ്കമാലിയില്‍ വീടിന് തീവച്ച് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു, ഭാര്യ മരിച്ചു; രണ്ട് മക്കള്‍ക്ക് ഗുരുതര പരിക്ക്
X

കൊച്ചി: എറണാകുളം അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി. തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പുളിയനം സ്വദേശി എച്ച്.ശശിയാണ് ജീവനൊടുക്കിയത്. ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യ സുമി സനലാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വച്ച് തീ കൊളുത്തുകയാണ് ചെയ്തതെന്ന് പോലിസ് പറയുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. പൊള്ളലേറ്റ രണ്ട് കുട്ടികളുടെയും നില ഗുരുതരമായി തുടരുകയാണ്.





Next Story

RELATED STORIES

Share it