- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ദേശീയത' എന്ന പദം ഒഴിവാക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

റാഞ്ചി(ജാര്‍ഖണ്ഡ്): അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസിസത്തെക്കുറിച്ച് ജനങ്ങളെ ഓര്‍മപ്പെടുത്തുന്നതിനാല്‍ ദേശീയത എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. റാഞ്ചിയിലെ മുഖര്‍ജി സര്‍വകലാശാലയില്‍ നടന്ന ആര്‍എസ്എസ് പരിപാടിയിലാണ് മോഹന്‍ ഭാഗവത് ഇക്കാര്യം വ്യക്തമാക്കിയത്. യുകെയിലെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനുമായുള്ള സംഭാഷണം അനുസ്മരിച്ചാണ് മോഹന്‍ ഭാഗവത് ഇക്കാര്യം പറഞ്ഞത്. 'ദേശീയത എന്ന പദം ഉപയോഗിക്കരുത്. ദേശം, ദേശീയമായ എന്ന വാക്കുകള്‍ ഉപയോഗിക്കുന്നത് ശരിയാണ്, പക്ഷേ ദേശീയത എന്ന പദം ഉപയോഗിക്കരുത്. കാരണം അത് ഹിറ്റ്‌ലറുടെ നാസിസത്തെ ഓര്‍മിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മതമൗലികവാദം മൂലം രാജ്യത്തുടനീളം അശാന്തി നിലനില്‍ക്കുന്നുണ്ട്. വൈവിധ്യമുണ്ടെങ്കിലും ഇന്ത്യയിലെ ഓരോ പൗരനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുണ്ട്. അടിമയാവുകയോ ആരെയും അടിമയാക്കുകയോ ചെയ്യരുത് എന്നത് ഇന്ത്യയുടെ നയമാണ്. എല്ലാവരെയും ഒന്നിപ്പിക്കുന്ന ഗുണമാണ് ഇന്ത്യയിലുള്ളത്. ഇന്ത്യന്‍ സംസ്‌കാരം ഹിന്ദു സംസ്‌കാരമാണ്. ഇന്ത്യയെ ലോകത്തിന്റെ നായകസ്ഥാനത്തെത്തിക്കാനുള്ള അന്തിമ ലക്ഷ്യത്തോടെ ആര്‍എസ്എസ് വികസിക്കുകയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. രാഷ്ട്രം പുരോഗമിക്കുമ്പോള്‍, രാജ്യവുമായി ബന്ധിപ്പിക്കുന്നതിന് ഉതകുന്ന വിധത്തില്‍ ഹിന്ദുത്വ അജണ്ടയുമായി സംഘം മുന്നോട്ട് പോവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ജസ്റ്റിസ് യശ്വന്ത് വര്മയുടെ വീട്ടില് പണം സൂക്ഷിച്ചത് സിആര്പിഎഫിന്റെ ...
3 April 2025 12:07 PM GMTവഖ്ഫ് ഭേദഗതി ബില്ല് ചര്ച്ചയിലെ പ്രിയങ്ക ഗാന്ധിയുടെ അസാന്നിദ്ധ്യം,...
3 April 2025 11:05 AM GMTസ്വത്തുവിവരങ്ങള് വെളിപ്പെടുത്തി സുപ്രിംകോടതിയിലെ ജഡ്ജിമാര്
3 April 2025 10:15 AM GMTപുരാതന സ്ഥലങ്ങളുടെ തെളിവ് നിങ്ങള് എങ്ങനെ ചോദിക്കും?: രാജ്യസഭയില്...
3 April 2025 10:04 AM GMTബംഗാള് സര്ക്കാരിന് തിരിച്ചടി, 25,000 അധ്യാപകരെ പിരിച്ചുവിട്ട നടപടി...
3 April 2025 9:25 AM GMTവഖ്ഫ് ഭേദഗതി അംഗീകരിക്കില്ല: നിയമ-രാഷ്ട്രീയ വഴികളിലൂടെ പോരാടും:...
3 April 2025 9:19 AM GMT