Sub Lead

കൊവിഡ്: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കു ബഹ്‌റയ്‌നില്‍ തൊഴില്‍ വിസയ്ക്കു നിരോധനം

2021 മെയ് 24 മുതല്‍ എല്ലാ വിമാനങ്ങളിലും ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം ബഹ്‌റന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

കൊവിഡ്: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കു ബഹ്‌റയ്‌നില്‍ തൊഴില്‍ വിസയ്ക്കു നിരോധനം
X

മനാമ: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റില്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ തൊഴില്‍ വിസ നല്‍കുന്നതിനു ബഹ്‌റയ്ന്‍ താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തി. രാജ്യത്തിന് പുറത്തുള്ളവര്‍ക്കാണ് നിരോധനം ബാധകമാവുക. കൊവിഡ് മഹാമാരിയെ അതിജീവിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ശക്തിപ്പെടുത്തുകയാണ് നിര്‍ദേശത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബഹ്‌റയ്ന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. കൊവിഡ് 19നെ അഭിസംബോധന ചെയ്യുന്നതിനുള്ള ദേശീയ മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍ അനുസരിച്ചാണ് റെഡ് ലിസ്റ്റില്‍ രാജ്യങ്ങള്‍ ചേര്‍ക്കുകയോ നീക്കംചെയ്യുകയോ ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

2021 മെയ് 24 മുതല്‍ എല്ലാ വിമാനങ്ങളിലും ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം ബഹ്‌റന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. വിയറ്റ്‌നാമിനെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനാല്‍ 2021 ജൂണ്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. പ്രസ്തുത രാജ്യങ്ങളില്‍ നിന്നുള്ള ബഹ്‌റയ്ന്‍ പൗരന്മാര്‍ക്കും റെസിഡന്‍സി വിസ ഉടമകള്‍ക്കും ഇപ്പോഴും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ബഹ്‌റനിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ അംഗീകൃത കൊവിഡ് 19 പിസിആര്‍ പരിശോധന ഫലം ആവശ്യമാണ്. രാജ്യത്തെത്തിയാല്‍ ഇവര്‍ മറ്റൊരു പിസിആര്‍ പരിശോധന നടത്തുകയും രാജ്യത്ത് താമസിക്കുന്നതിന്റെ പത്താം ദിവസം വീണ്ടും നടത്തുകയും ചെയ്യണം.

ഇത്തരത്തില്‍ എത്തുന്ന റെസിഡന്‍സി വിസ ഉടമകളും അവരുടെ വീട്ടിലോ ദേശീയ ആരോഗ്യ റെഗുലേറ്ററി അതോറിറ്റി അംഗീകരിച്ച ലൈസന്‍സുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങളിലോ 10 ദിവസം ക്വാറന്റൈനില്‍ കഴിയണം. കഴിഞ്ഞയാഴ്ച, ബഹ്‌റയ്‌ന്റെ ദേശീയ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്‌സ് ഫോര്‍ കോംബോവൈറസ് (കൊവിഡ് 19) മുന്‍കരുതല്‍ നടപടികള്‍ ജൂണ്‍ 25 വരെ നീട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായി. ജൂണ്‍ 12ന് 931 പുതിയ കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചതായി ബഹ്‌റയ്ന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

Bahrain bans work permits for people from red list countries

Next Story

RELATED STORIES

Share it