Sub Lead

പ്രാര്‍ത്ഥന തടയാനെത്തിയ ബജ്‌റംഗ്ദള്‍ സംഘത്തെ ആട്ടിയോടിച്ച് ക്രൈസ്തവ സ്ത്രീകള്‍ (വീഡിയോ)

പ്രാര്‍ത്ഥന തടയാനെത്തിയ ബജ്‌റംഗ്ദള്‍ സംഘത്തെ ആട്ടിയോടിച്ച് ക്രൈസ്തവ സ്ത്രീകള്‍ (വീഡിയോ)
X

മംഗലാപുരം: ക്രൈസ്തവ പ്രാര്‍ത്ഥന തടയാനെത്തിയ സംഘപരിവാര്‍ സംഘത്തെ ആട്ടിയോടിച്ച് സ്ത്രീകള്‍. കര്‍ണാടകയിലെ ബേലൂര്‍ ഹാസനിലാണ് സംഭവം.

ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചാണ് ബജ്‌റംഗ്ദള്‍ സംഘം പ്രാര്‍ത്ഥന തയാനെത്തിയത്. ബേലൂര്‍ ക്രൈസ്തവ പ്രാര്‍ത്ഥനാ ഹാള്‍ നിര്‍മിച്ചത് നിയമവിരുദ്ധമായിട്ടാണെന്നും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതോടെയാണ് സ്ത്രീകള്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ തടഞ്ഞത്. തങ്ങളെ ചോദ്യം ചെയ്യാന്‍ ഇവര്‍ ആരാണെന്ന് ചോദിച്ചായിരുന്നു സ്ത്രീകള്‍ ഹിന്ദുത്വ സംഘത്തെ തടഞ്ഞത്. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെടുകയും പോലിസ് ഇടപെടുകയുമായിരുന്നു. പോലിസ് ഇടപ്പെട്ട ഇരുവിഭാഗത്തേയും പറഞ്ഞ് വിട്ടെങ്കിലും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

കര്‍ണാടകയില്‍ ബിജെപി അധികാരത്തിലേറിയതിന് ശേഷം ന്യൂനപക്ഷ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. ക്രിസ്ത്യന്‍-മുസ് ലിം വിഭാഗങ്ങള്‍ക്കെതിരേ വ്യാപകമായ ആക്രമണമാണ് അരങ്ങേറുന്നത്. എട്ട് മാസത്തിനിടെ മുസ് ലിംകള്‍ക്കെതിരേ എഴുപതിലധികം വര്‍ഗീയ ആക്രമണങ്ങള്‍ അരങ്ങേറിയതായി വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അടുത്തിടെ കര്‍ണാടകയില്‍ ക്രൈസ്തവ ദേവാലയങ്ങളെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് തെയ്യാറാക്കിയിരുന്നു. അനധികൃത നിര്‍മാണങ്ങള്‍ തടയാനാണ് ക്രൈസ്തവ ദേവാലയങ്ങളുടെ കണക്കെടുക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനിടേയാണ് അനധികൃത നിര്‍മാണം ആരോപിച്ച് ക്രൈസ്തവ പ്രാര്‍ത്ഥനാ കേന്ദ്രത്തിന് ആക്രമണം അരങ്ങേറിയത്.

Next Story

RELATED STORIES

Share it