- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ബാലഗോകുലം ആര്‍എസ്എസ് പോഷക സംഘടനയായി തോന്നിയിട്ടില്ല';ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത നടപടിയെ ന്യായീകരിച്ച് മേയര്‍
പരിപാടിയില്‍ പങ്കെടുക്കുന്നതിന് പാര്‍ട്ടിയുടെ വിലക്ക് ഉണ്ടായിരുന്നില്ലെന്നും മേയര്‍ വ്യക്തമാക്കി

കോഴിക്കോട് സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തതും ഉദ്ഘാടന പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശവുമാണ് വിവാദത്തിലായത്.ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കേരളത്തെ മോശമാക്കി കൊണ്ട് സിപിഎം മേയറുടെ പരാമര്‍ശം നടത്തിയത്. 'പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതല്‍ അവരെ സ്‌നേഹിക്കണം.ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്കു ഉള്‍ക്കൊള്ളണം. ബാലഗോകുലത്തിന്റെതായ മനസിലേക്ക് അമ്മമാര്‍ എത്തണം. ഉണ്ണിക്കണ്ണനോടു ഭക്തി ഉണ്ടായാല്‍ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാന്‍ കഴിയണം. അപ്പോള്‍ കുട്ടികളിലും ഭക്തിയും സ്‌നേഹവും ഉണ്ടാകും'എന്നായിരുന്നു മേയര്‍ പരാമര്‍ശം.
സംസ്ഥാനത്താണ് ഏറ്റവും മികച്ച ശിശു സംരക്ഷണം ഉള്ളതെന്ന് പൊതുവേ എല്ലാവരും സമ്മതിക്കുമ്പോഴാണ് ഈ വിമര്‍ശനം എന്നതാണ് ശ്രദ്ധേയം.ആര്‍എസ്എസ് ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഎം ഘോഷയാത്രകള്‍ വരെ നടത്തി പ്രതിരോധം തീര്‍ക്കുമ്പോഴാണ് സിപിഎം മേയര്‍ സംഘപരിവാര്‍ ചടങ്ങില്‍ ഉദ്ഘാടകയായത്. ഇതിനിടെയാണ് ഉദ്ഘാടനം ചെയ്ത് നടത്തിയ പരാമര്‍ശവും വിവാദത്തിലായത്.
അതിനിടെ, ബീനാ ഫിലിപ്പ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് സിപിഎം അംഗീകരിക്കുമോയെന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തി. സിപിഎം ആര്‍എസ്എസ് ബാന്ധവം ശരി വെക്കുന്ന സംഭവമാണ്. കോഴിക്കോട്ടുണ്ടായതെന്നും സിപിഎം മേയര്‍ മോദി യോഗി ഭക്തയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഉത്തരേന്ത്യയെ പുകഴ്ത്തിയുള്ള മേയറുടെ പ്രസംഗം പാര്‍ട്ടി അംഗീകരിക്കുമോയെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ചോദിച്ചു.
RELATED STORIES
വാഴച്ചാലില് കാട്ടാന ആക്രമണത്തില് രണ്ടു പേര് കൊല്ലപ്പെട്ടു
15 April 2025 3:52 AM GMT''എന്ഡിഎ ദലിത് വിരുദ്ധം''; മുന്നണി വിട്ട് ആര്എല്ജെപി
15 April 2025 2:29 AM GMTഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള് ഇല്ലാതായാല് ജാലിയന് വാലാബാഗ്...
15 April 2025 2:21 AM GMTഅയല് കടക്കാരന് തിന്നര് ഒഴിച്ച് കത്തിച്ച യുവതി ചികില്സയിലിരിക്കേ...
15 April 2025 2:01 AM GMTമധ്യപ്രദേശിലെ ഗുണയില് ഹിന്ദുത്വര് ആക്രമണം നടത്തുന്നതിന്റെ ദൃശ്യം...
15 April 2025 1:47 AM GMTഅംബേദ്ക്കര് പ്രതിമയുടെ ഫലകം മാറ്റണമെന്ന് ബിജെപിക്കാര്; ബിജെപി...
15 April 2025 1:37 AM GMT