Sub Lead

അയല്‍ കടക്കാരന്‍ തിന്നര്‍ ഒഴിച്ച് കത്തിച്ച യുവതി ചികില്‍സയിലിരിക്കേ മരിച്ചു

അയല്‍ കടക്കാരന്‍ തിന്നര്‍ ഒഴിച്ച് കത്തിച്ച യുവതി ചികില്‍സയിലിരിക്കേ മരിച്ചു
X

കാസര്‍കോട്: ബേഡകത്ത് കടയിലിട്ട് തീ കൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തില്‍ പലചരക്കുകട നടത്തുന്ന സി രമിത(32)യാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചിരിക്കുന്നത്. സ്ഥിരമായി ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് തൊട്ടടുത്ത കടക്കാരനായ തമിഴ്‌നാട് സ്വദേശി രാമാമൃതത്തിനെതിരെ രമിത പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് രാമാമൃതം (57) രമിതയുടെ ശരീരത്തില്‍ തിന്നര്‍ ഒഴിച്ച് കത്തിച്ചത്. ഈ മാസം 8ന് ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. യുവതിക്കൊപ്പമുണ്ടായിരുന്ന 8 വയസ്സുള്ള മകനും മകന്റെ സഹപാഠിയും അല്‍ഭുദകരമായി രക്ഷപ്പെട്ടു.

കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ട ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച രാമാമൃതത്തെ ബസ് ജീവനക്കാര്‍ പിടികൂടി പോലിസിനു കൈമാറുകയായിരുന്നു. രമിതയുടെ കടയുടെ തൊട്ടടുത്ത മുറിയില്‍ പ്രതി ഫര്‍ണിച്ചര്‍ കട നടത്തിയിരുന്നു. മദ്യപിച്ചെത്തി ശല്യംചെയ്യുന്നെന്ന രമിതയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഫര്‍ണിച്ചര്‍ കട അടപ്പിച്ചു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.

Next Story

RELATED STORIES

Share it