Sub Lead

റെയില്‍ പാളത്തിലിരുന്ന് പബ്ജി കളിച്ച മൂന്നു കുട്ടികള്‍ ട്രെയ്ന്‍ തട്ടി മരിച്ചു

റെയില്‍ പാളത്തിലിരുന്ന് പബ്ജി കളിച്ച മൂന്നു കുട്ടികള്‍ ട്രെയ്ന്‍ തട്ടി മരിച്ചു
X

പറ്റ്‌ന: റെയ്ല്‍ പാളത്തിലിരുന്ന് മൊബൈല്‍ ഫോണില്‍ പബ്ജി കളിച്ച മൂന്നു കുട്ടികള്‍ ട്രെയ്ന്‍ തട്ടിമരിച്ചു. ബിഹാറിലെ വെസ്റ്റ് ചംപാരന്‍ ജില്ലയിലെ റോയല്‍ സ്‌കൂളിന് സമീപം വ്യാഴാഴ്ചയാണ് സംഭവം. ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് മൊബൈല്‍ ഗെയിം കളിക്കുകയായിരുന്ന കുട്ടികള്‍ ട്രെയ്ന്‍ വരുന്ന കാര്യം അറിഞ്ഞില്ലെന്ന് പോലിസ് അറിയിച്ചു. ഫുര്‍ഖാന്‍ ആലം, സമീര്‍ ആലം, ഹബീബുല്ല അന്‍സാരി എന്നിവരാണ് മരിച്ചത്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷിക്കുമെന്ന് സബ്ഡിവിഷണല്‍ പോലിസ് ഓഫിസര്‍ വിവേക് ദീപ് അറിയിച്ചു.

Next Story

RELATED STORIES

Share it