Sub Lead

ഗുജറാത്ത് ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ അഞ്ച് മുന്‍ എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥികള്‍

ഗുജറാത്ത് ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ അഞ്ച് മുന്‍ എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥികള്‍
X

അഹമ്മദാബാദ്: ഗുജറാത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കാണ്‍ഗ്രസിന്റെ അഞ്ച് മുന്‍ എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥികള്‍. ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച എട്ടു സീറ്റുകളില്‍ അഞ്ചിടത്താണ് കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എമാര്‍ ജനവിധി തേടുന്നത്. ഏഴു സീറ്റുകളിലെയും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോഴാണ് പാര്‍ട്ടി വിട്ട കോണ്‍ഗ്രസുകാര്‍ക്ക് അവസരം നല്‍കിയത്.

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ശേഷം ഈ വര്‍ഷം ജൂണില്‍ ബിജെപിയില്‍ ചേര്‍ന്ന പ്രദ്യുംസിങ് ജഡേജ, ബ്രിജേഷ് മെര്‍ജ, ജെ വി കകാദിയ, അക്ഷയ് പട്ടേല്‍, ജിത്തു ചൗധരി എന്നിവരാണ് അവരുടെ മണ്ഡലത്തില്‍ നിന്നു തന്നെ സ്ഥാനാര്‍ഥിയാവുന്നത്. അബ്ദാസ, മോര്‍ബി, ധാരി, കര്‍ജാന്‍, കപ്രഡ എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് എംഎല്‍എമാരായിരുന്നു ഇവരെല്ലാം. അബ്ദാസ, ലിംഡി, മോര്‍ബി, ധാരി, ഗദ്ദഡ(എസ്സി), കര്‍ജാന്‍, ദയാങ്സ്(എസ്ടി), കപ്രഡ(എസ്ടി) എന്നീ എട്ട് സീറ്റുകളിലാണ് ജൂണില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക.

ഇക്കഴിഞ്ഞ ജൂണില്‍ തിരഞ്ഞെടുപ്പ് നടന്ന നാല് രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ വിജയിക്കാന്‍ വേണ്ടിയാണ് അഞ്ച് എംഎല്‍എമാരെ കോണ്‍ഗ്രസില്‍ നിന്നു രാജിവയ്പിച്ച് ബിജെപിയിലെത്തിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മറ്റ് മൂന്നുപേര്‍-ലിംബിയില്‍ നിന്നുള്ള സോമാ പട്ടേല്‍, ഡാങ്സില്‍ നിന്നുള്ള മംഗല്‍ ഗവിത്, ഗദ്ദയില്‍ നിന്നുള്ള പ്രവീണ്‍ മാരു എന്നിവര്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല. മുന്‍ മന്ത്രി ആത്മരം പര്‍മര്‍ ഡാങ്സില്‍ നിന്നും മുന്‍ എംഎല്‍എ വിജയ് പട്ടേലിനെ ഗദ്ദയില്‍ നിന്നും മല്‍സരിക്കുമെന്നും ബിജെപി അറിയിച്ചു. 2017ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇരുവരെയും പരാജയപ്പെടുത്തിയെങ്കിലും പിന്നീട് എംഎല്‍എമാര്‍ രാജിവയ്ക്കുകയായിരുന്നു. സോമാ പട്ടേല്‍ കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന ലിംബിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ഉപതിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

BJP Announces Five Former Congress MLAs As Candidates In Gujarat Bypolls




Next Story

RELATED STORIES

Share it