Sub Lead

'ബുള്ളി ബായ്' ആപ്പ് കേസ് പ്രതികള്‍ക്ക് 'സുള്ളി ഡീല്‍സി'ലും പങ്കുണ്ടെന്ന് പോലിസ്

'ബുള്ളി ബായ്' ആപ്പ് കേസില്‍ അറസ്റ്റിലായ വിശാല്‍ കുമാര്‍ ഝാ, ശ്വേത സിങ്, മായങ്ക് റാവത്ത് എന്നിവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്‍ മുംബൈ സിറ്റി കോടതിയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബുള്ളി ബായ് ആപ്പ് കേസ് പ്രതികള്‍ക്ക് സുള്ളി ഡീല്‍സിലും പങ്കുണ്ടെന്ന് പോലിസ്
X

മുംബൈ: 'ബുള്ളി ബായ്' ആപ്പ് കേസ് പ്രതികള്‍ക്ക് 'സുള്ളി ഡീല്‍സി'ലും പങ്കുണ്ടെന്ന് മുംബൈ പോലിസ്. 'ബുള്ളി ബായ്' ആപ്പ് കേസില്‍ അറസ്റ്റിലായ വിശാല്‍ കുമാര്‍ ഝാ, ശ്വേത സിങ്, മായങ്ക് റാവത്ത് എന്നിവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്‍ മുംബൈ സിറ്റി കോടതിയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രാഥമിക അന്വേഷണത്തില്‍ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത ബുള്ളി ബായ് ആപ്പ് നിര്‍മ്മാതാവ് നീരജ് ബിഷ്‌ണോയിയുടെ സഹായത്തോടെ പ്രതികള്‍ കുറ്റകൃത്യം ചെയ്തതായി തെളിഞ്ഞതായും അന്വേഷണ സംഘം വ്യക്തമാക്കി. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കോടതി ഇന്നത്തേക്ക് മാറ്റി.

'കേസില്‍നിന്ന് പ്രതികള്‍ക്ക് രക്ഷപ്പെടാനോ തെളിവുകള്‍ നശിപ്പിക്കാനും കഴിയുമെന്നും അതിനാല്‍ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളണമെന്നും പോലിസ് കോടതിയില്‍ ആവശ്യപ്പെട്ടു.

ഡല്‍ഹി പോലിസ് രജിസ്റ്റര്‍ ചെയ്ത ബുള്ളി ബായ് ആപ്പ് കേസില്‍ അറസ്റ്റിലായ നീരജ് ബിഷ്‌ണോയി, സുള്ളി ഡീല്‍സ് ആപ്പ് കേസില്‍ പിടിയിലായ ഓംകാരേശ്വര്‍ ഠാക്കൂര്‍ എന്നിവരെ കൂടി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഒരു സംഘത്തെ ഡല്‍ഹിയിലേക്ക് അയച്ചതായി വാദംകേള്‍ക്കുന്നതിനിടെ മുംബൈ പോലിസ് കൂട്ടിച്ചേര്‍ത്തു.

പ്രതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ വളരെ സജീവമാണെന്നും സമൂഹത്തില്‍ സമാധാനം തകര്‍ക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ നിരന്തരം പോസ്റ്റ് ചെയ്യാറുണ്ടെന്നും പോലീസ് പറഞ്ഞു. ഠാക്കൂറിന്റെയും ബിഷ്‌ണോയിയുടെയും ജാമ്യാപേക്ഷ ഡല്‍ഹി കോടതി നേരത്തെ തള്ളിയിരുന്നു.

ബി.ടെക് വിദ്യാര്‍ത്ഥിയായ നീരജ് ബിഷ്‌ണോയിയെ (20) അസമില്‍ നിന്നാണ് ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്ലിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് യൂണിറ്റ് (ഐഎഫ്എസ്ഒ) സംഘം അറസ്റ്റ് ചെയ്തത്.ബുള്ളി ബായ് ആപ്പ് കേസിലെ കൂട്ടുപ്രതികളായ ശ്വേത സിങ്ങിനെയും മായങ്ക് റാവത്തിനെയും ബാന്ദ്ര കോടതി നേരത്തെ ജനുവരി 28 വരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതിന് മുമ്പ് ഇവരെ ജനുവരി 14 വരെ മുംബൈ സൈബര്‍ സെല്‍ പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഉത്തരാഖണ്ഡില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിശാല്‍ കുമാര്‍ ഝായെ ജനുവരി 24ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it