Sub Lead

ചേവായൂര്‍ സഹകരണ ബാങ്ക് വോട്ടെടുപ്പ്; ഏഴ് സീറ്റ് കോണ്‍ഗ്രസ് വിമതര്‍ക്ക്, നാലെണ്ണം സിപിഎമ്മിന്

ചേവായൂര്‍ സഹകരണ ബാങ്ക് വോട്ടെടുപ്പ്; ഏഴ് സീറ്റ് കോണ്‍ഗ്രസ് വിമതര്‍ക്ക്, നാലെണ്ണം സിപിഎമ്മിന്
X

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ പതിനൊന്ന് സീറ്റില്‍ ഏഴെണ്ണം കോണ്‍ഗ്രസ് വിമതര്‍ പിടിച്ചെടുത്തു. ബാക്കി നാലിലും സിപിഎം വിജയിച്ചു. കെപിസിസി പ്രസിഡന്റെ കെ സുധാകരന്‍ അടക്കം വന്ന് ഭീഷണി മുഴക്കിയിട്ടും ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് വിജയിക്കാനായില്ല. ബാങ്ക് ഭരണസമിതിയും ഡിസിസിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് പ്രതിസന്ധിക്ക് കാരണമായത്. തിരഞ്ഞെടുപ്പ് ഫലത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.തിരഞ്ഞെടുപ്പ് ദിവസമായ ഇന്നുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it