Sub Lead

ചേവായൂര്‍ സഹകരണ ബാങ്ക് വോട്ടെടുപ്പ്; വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

ചേവായൂര്‍ സഹകരണ ബാങ്ക് വോട്ടെടുപ്പ്; വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്
X

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയവരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. ഔദ്യോഗിക പാനലില്‍ നിന്ന് എത്തിയവരുടെ വാഹനങ്ങള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. മൂന്ന് വാഹനങ്ങളിലായായിരുന്നു വോട്ടര്‍മാരുടെ സംഘം പുറപ്പെട്ടത്. പറയഞ്ചേരി ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കോണ്‍ഗ്രസ് വിമതരില്‍ നിന്ന് ഭരണം പിടിക്കാന്‍ ഔദ്യോഗിക പാനല്‍ മല്‍സര രംഗത്തുണ്ട്. സിപിഎം പിന്തുണയോടെയാണ് വിമത കോണ്‍ഗ്രസ് വിഭാഗം മത്സരിക്കുന്നത്. ബാങ്ക് ഭരണസമിതിയും ഡിസിസിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് പ്രതിസന്ധിക്ക് കാരണമായത്. ബാങ്ക് തിരഞ്ഞെടുപ്പ് നടക്കുന്നതില്‍ നിന്ന് ഹാളിലേക്ക് പ്രവേശിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം എം ഗിരീഷിനെ പൊലീസ് തടഞ്ഞിരുന്നു. ഐഡി കാര്‍ഡ് ഹാജരാക്കിയ ശേഷമാണ് എം ഗിരീഷിനെ അകത്ത് പ്രവേശിപ്പിച്ചത്.

Next Story

RELATED STORIES

Share it