Sub Lead

യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് ഇറ്റലിയുടെ സിറോ ഇമ്മൊബിലെയ്ക്ക്

2007ന് ശേഷം സ്പാനിഷ് ക്ലബ്ബുകള്‍ വിട്ട് ഗോള്‍ഡന്‍ ഷൂ പുരസ്‌കാരങ്ങള്‍ പുറത്തേക്ക് പോയിരുന്നില്ല

യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് ഇറ്റലിയുടെ സിറോ ഇമ്മൊബിലെയ്ക്ക്
X

റോം: യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടിന് ഇറ്റലിയില്‍ നിന്നു പുതിയ അവകാശി. ലാസിയോ താരം സിറോ ഇമ്മൊബിലെയാണ് ഇത്തവണ നേട്ടത്തിന് അര്‍ഹനായിരിക്കുന്നത്. സീരി എയിലെ അവസാന മല്‍സരത്തില്‍ നപ്പോളിക്കെതിരേ ഒരു ഗോള്‍ നേടിയതോടെയാണ് 2019-20 സീസണിലെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിന് ഇമ്മൊബിലെ അര്‍ഹനായത്. 36 ഗോളാണ് താരം ഈ സീസണില്‍ അടിച്ചുകൂട്ടിയത്. 34 ഗോള്‍ നേടിയ ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയുടെ റെക്കോഡ് ഇമ്മൊബിലെ കഴിഞ്ഞ മല്‍സരത്തില്‍ തകര്‍ത്തിരുന്നു. 36 ഗോള്‍ നേട്ടത്തോടെ ഇറ്റലിയില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും(ഗോള്‍ഡന്‍ ഷൂ) ഇമ്മൊബിലെ സ്വന്തമാക്കി.

ഗോണ്‍സാലോ ഹിഗ്വയ്ന്‍ നപ്പോളിക്കായി 2015-16 സീസണില്‍ 36 ഗോള്‍ നേടിയിരുന്നു. ഈ റെക്കോഡാണ് ഇമ്മൊബിലെ തകര്‍ത്തത്. 2006-07 സീസണില്‍ റോമയുടെ ഫ്രാന്‍സിസ്‌കോ ടോട്ടിയാണ് അവസാനമായി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ ഇറ്റാലിയന്‍ താരം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മെസ്സിയോ റൊണാള്‍ഡോയോ ആണ് ഈ പുരസ്‌കാരത്തിന് അര്‍ഹരാവാറുള്ളത്. ഇതിനിടെ രണ്ടുതവണ ലൂയിസ് സുവാരസും പുരസ്‌കാരം നേടിയിരുന്നു. 2007ന് ശേഷം സ്പാനിഷ് ക്ലബ്ബുകള്‍ വിട്ട് ഗോള്‍ഡന്‍ ഷൂ പുരസ്‌കാരങ്ങള്‍ പുറത്തേക്ക് പോയിരുന്നില്ല. ഇറ്റലിയില്‍ 31 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാം സ്ഥാനത്തും 23 ഗോളുമായി ഇന്റര്‍മിലാന്റെ റൊമേലു ലൂക്കാക്കൂ മൂന്നാം സ്ഥാനത്തുമാണ്. സ്പാനിഷ് ലീഗില്‍ മെസ്സി 25 ഗോളുമായി ടോപ് സ്‌കോറര്‍ ആണ്. റോമയ്‌ക്കെതിരായ അവസാന മല്‍സരത്തില്‍ ലാസിയോ 3-1നാണ് പരാജയപ്പെട്ടത്. പരാജയപ്പെട്ടെങ്കിലും ലീഗില്‍ ലാസിയോ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കി.

Ciro Immobile wins European Golden Boot

Next Story

RELATED STORIES

Share it