Sub Lead

ഇരയുടെ മാതാപിതാക്കളുടെ ചിത്രം പുറത്തുവിട്ടു; രാഹുല്‍ ഗാന്ധിക്കെതിരേ പരാതി നല്‍കി അഭിഭാഷകന്‍

ഇരയുടെ മാതാപിതാക്കളുടെ ചിത്രം പുറത്തുവിട്ടു; രാഹുല്‍ ഗാന്ധിക്കെതിരേ പരാതി നല്‍കി അഭിഭാഷകന്‍
X

ന്യൂഡല്‍ഹി: ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ടതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ പോലിസില്‍ പരാതി. രാഹുല്‍ ഗാന്ധിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ജീന്‍ഡാലാണ് ഡല്‍ഹി പോലിസില്‍ പരാതി നല്‍കിയത്. പോക്‌സോ നിയമത്തിലെ 23ാം വകുപ്പ് പ്രകാരം രാഹുല്‍ ഗാന്ധിയുടെ പ്രവൃത്തി കുറ്റകരമാണെന്ന് പരാതിയില്‍ പറയുന്നു. ബാലികയുടെ വീട് സന്ദര്‍ശിച്ച ശേഷം മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന രാഹുലിന്റെ ചിത്രം പുറത്തുവന്നിരുന്നു. ഇതിലൂടെ ഇരയുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടെന്നാണ് ആക്ഷേപം.

പോക്‌സോ നിയമം ലംഘിച്ചതിന് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) ചൊവ്വാഴ്ച ട്വിറ്റര്‍ ഇന്ത്യയ്ക്ക് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണിത്. മാതാപിതാക്കളുടെ ചിത്രം പുറത്തുവിട്ടതോടെ ബലാല്‍സംഗ ഇരയുടെ വ്യക്തിത്വം വെളിപ്പെട്ടെന്നും രാഹുല്‍ ഗാന്ധിക്കെതിരേ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് ബിജെപിയും രംഗത്തുവന്നിരുന്നു. ഡല്‍ഹിയിലെ വീട് സന്ദര്‍ശിച്ചശേഷമാണ് രാഹുല്‍ ഗാന്ധി തന്റെ ട്വിറ്ററില്‍ കുട്ടിയുടെ ഇരയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം തന്റെ സ്വന്തം ഫോട്ടോയും പങ്കുവച്ചത്.

Next Story

RELATED STORIES

Share it