Sub Lead

കൊവിഡ് മഹാമാരി: മരണം ഒരു ലക്ഷം കവിഞ്ഞു

കൊവിഡ് മഹാമാരി: മരണം ഒരു ലക്ഷം കവിഞ്ഞു
X

ന്യൂയോര്‍ക്ക്: ലോകവ്യാപകമായി മരണം വിതയ്ക്കുന്ന കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. ഇതുവരെയായി 1,00,090 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ലോകമെമ്പാടും ഇതുവരെ 16,38,216 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 3,69,937 രോഗികള്‍ സുഖം പ്രാപിച്ചു. ഇന്ത്യയില്‍ 6,761 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 206 പേര്‍ മരണപ്പെട്ടപ്പോള്‍ 515 പേരാണ് സുഖം പ്രാപിച്ചത്.

രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ച് നാളെ തീരുമാനമുണ്ടായേക്കും. അതിനിടെ, ഒഡീഷയ്ക്ക് പിന്നാലെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടുന്ന രണ്ടാമത്തെ സംസ്ഥാനമായി പഞ്ചാബ് മാറി.




Next Story

RELATED STORIES

Share it