Sub Lead

കൊവിഡ് 19: അബുദബിയില്‍ നിന്നും 186 പ്രവാസികള്‍ കൂടി മടങ്ങിയെത്തി

65 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 30 കുട്ടികള്‍, 18 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 119 പുരുഷന്‍മാരും 67 സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു.

കൊവിഡ് 19: അബുദബിയില്‍ നിന്നും 186 പ്രവാസികള്‍ കൂടി മടങ്ങിയെത്തി
X

മലപ്പുറം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അബുദബിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 186 പ്രവാസികള്‍ കൂടി ഇന്നലെ തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകീട്ട് 5.40 ന്എത്തിയ ഐഎക്‌സ് 1348 വിമാനത്തില്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ നിന്നുള്ള 183 പ്രവാസികളും മൂന്ന് ഇതര സംസ്ഥാനക്കാരുമാണ് (തമിഴ്‌നാട് രണ്ട്, കര്‍ണാടക ഒന്ന് ) ഉണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 30 കുട്ടികള്‍, 18 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 119 പുരുഷന്‍മാരും 67 സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു.

തിരിച്ചെത്തിയവരില്‍ 11പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

(മലപ്പുറം എട്ട്, തൃശൂര്‍ രണ്ട്, കാസര്‍കോഡ് ഒന്ന് ). 87 പേരെ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലാക്കി. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 88 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.

തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ-

മലപ്പുറം 84, കോഴിക്കോട് 38, എറണാകുളം മൂന്ന്, കണ്ണൂര്‍ 10, കാസര്‍കോഡ് എട്ട്, പാലക്കാട് 17, തിരുവനന്തപുരം മൂന്ന്, തൃശൂര്‍ 14, കൊല്ലം മൂന്ന്, വയനാട് മൂന്ന്.

Next Story

RELATED STORIES

Share it