Sub Lead

കൊവിഡ് 19: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു

കൊവിഡ് 19: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു
X

ലണ്ടന്‍: കൊവിഡ് 19 ബാധിച്ച് അതീവ ഗുരുതരവാസ്ഥയില്‍ ചികില്‍സയിലായിരുന്ന ബിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. എന്നാല്‍, അദ്ദേഹം നിരീക്ഷണത്തില്‍ തുടരുമെന്നും തന്റെ ജോലികളില്‍ ഏര്‍പ്പെടാന്‍ സമയമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. മൂന്നാഴ്ച മുമ്പാണ് ബോറിസ് ജോണ്‍സണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അതീവ ഗുരുതരമായതിനെ തുടര്‍ന്ന് സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചുമയും കടുത്ത പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ജോണ്‍സന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ലോക വ്യാപകമായി പടരുന്ന കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 27 മുതലാണ് ബോറിസ് ജോണ്‍സണ്‍ ഐസൊലേഷനില്‍ പ്രവേശിച്ചത്. ഡൗണിങ് സ്ട്രീറ്റിലെ വീട്ടിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. ബോറിസ് ജോണ്‍സന്റെ ആറുമാസം ഗര്‍ഭിണിയായ പങ്കാളിയും കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയാണ്.


Next Story

RELATED STORIES

Share it