Sub Lead

കൊവിഡ്: അന്തര്‍ ജില്ലാ ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി

ജൂണ്‍ എട്ടിന് ഹോട്ടലുകള്‍ തുറക്കുമ്പോള്‍ നിയന്ത്രണങ്ങളോടെ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കിയിട്ടുണ്ട്

കൊവിഡ്: അന്തര്‍ ജില്ലാ ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി
X

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി സംസ്ഥാനത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അധിക നിരക്ക് ഈടാക്കിയായിരിക്കും അന്തര്‍ ജില്ലാ സര്‍വീസുകള്‍ നടത്തുക. ബസ്സുകളില്‍ പകുതി യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. എന്നാല്‍, അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കാന്‍ തീരുമാനമായിട്ടില്ല.

ജൂണ്‍ എട്ടിന് ഹോട്ടലുകള്‍ തുറക്കുമ്പോള്‍ നിയന്ത്രണങ്ങളോടെ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, ആരാധനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. മതമേലധ്യക്ഷന്‍മാരുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. നാലാംഘട്ട ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ തന്നെ അന്തര്‍ ജില്ലാ യാത്രകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു. എന്നാല്‍, അന്തര്‍ ജില്ലാ യാത്രകള്‍ ജില്ലകള്‍ക്കുള്ളില്‍ മതിയെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങളോട് നിലപാട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തര്‍ ജില്ലാ ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി നല്‍കിയത്.




Next Story

RELATED STORIES

Share it