- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊലവിളിക്കും ആക്രമണങ്ങള്‍ക്കുമെതിരേ പോലിസ് നടപടി വേണമെന്ന് സിപിഎം
കണ്ണൂര്‍: മുസ് ലിം ലീഗിന്റെയും യുഡിഎഫിന്റെയും കൊലവിളി പ്രസംഗങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമെതിരേ പോലിസ് നടപടിയെടുക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനെതിരേ മലപ്പുറം എടവണ്ണപ്പാറയില്‍ മുസ് ലിം ലീഗ് നേതാവ് നടത്തിയ കൊലവിളി പ്രസംഗത്തിലും പട്ടുവം അരിയില്‍ ലോക്കല്‍ കമ്മിറ്റിയംഗം യു വി വേണുവിനെതിരേ നടത്തിയ കൊലവിളി പ്രകടനത്തിലും പ്രതിഷേധിച്ചു. മലപ്പുറം വാഴക്കാട് എടവണ്ണപ്പാറയില്‍ യൂത്ത് ലീഗ് നേതാവ് സാദിഖ് കക്കാട്ട് ആണ് ജയരാജന്റെ രണ്ട് കാലും കൈയും ഇല്ലാതാക്കി മൂലക്കിരുത്തുമെന്ന് പ്രസംഗിച്ചത്. റമദാന്‍ കഴിഞ്ഞാല്‍ പകരം വീട്ടല്‍ തുടരുമെന്നും കൊലവിളി മുദ്രാവാക്യം ഉയര്‍ത്തുകയുണ്ടായി. ബുധനാഴ്ച അരിയില്‍ നിന്ന് മുള്ളൂല്‍ ഭാഗത്തേക്ക് നടത്തിയ ലീഗ് പ്രകടനത്തിലാണ് സിപിഎം അരിയില്‍ ലോക്കല്‍ കമ്മിറ്റിയംഗം യു വി വേണുവിനെതിരേ പ്രകോപനപരമായ മുദ്രവാക്യം വിളിച്ചത്. റംസാനൊന്നു കഴിഞ്ഞൊട്ടെ, മെയ് 2 കഴിഞ്ഞോട്ടെ നിന്നെ കൊല്ലും കട്ടായം എന്നാണ് കൊലവിളി മുദ്രാവാക്യം വിളിച്ചത്. പട്ടുവം പഞ്ചായത്ത് അംഗം കല്ലിങ്കില്‍ നാസറിന്റെ നേതൃത്വത്തിലുള്ള 50ഓളം പേരാണ് ഇങ്ങനെ കലാപം സൃഷ്ടിക്കാനുള്ള പ്രകോപന പ്രകടനം നടത്തിയത്.
പുല്ലൂക്കരയിലുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തെത്തുടര്‍ന്ന് മുസ് ലിം ലീഗ് പാനൂര്‍ മേഖലയില്‍ നടത്തിയ കലാപശ്രമങ്ങള്‍ ഭീതിതമാണ്. മാട്ടൂല്‍ പ്രദേശങ്ങളിലും സമാനമായ അക്രമ സംഭവങ്ങളാണ് നടത്തിയത്. പാനൂര്‍ മേഖലയിലെ ആക്രമണങ്ങള്‍ക്ക് കോഴിക്കോട് ജില്ലയിലെ നാദാപുരം, കുറ്റിയാടി, എടച്ചേരി പ്രദേശങ്ങളിലുള്ള ലീഗ് ക്രിമിനലുകളാണ് നേതൃത്വം നല്‍കിയത്. പെരിങ്ങത്തൂരിലും പുല്ലൂക്കരയിലും കടവത്തൂരിലും നടത്തിയ ആക്രമണങ്ങള്‍ വലിയ കലാപത്തിന് ആസൂത്രണം ചെയ്തുള്ളതാണെന്ന് വ്യക്തമാണ്. കോഴിക്കോട് ജില്ലയിലുള്ള ലീഗ് ക്രിമിനലുകളെ ഇറക്കി കണ്ണൂര്‍ ജില്ലയില്‍ കലാപം സൃഷ്ടിക്കാനുള്ള ലീഗിന്റെയും യുഡിഎഫിന്റെയും ആസൂത്രിത ശ്രമങ്ങളെ കരുതിയിരിക്കണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ആക്രമണം നടത്തിയ നിരവധി ലീഗ് പ്രവര്‍ത്തകരെ സംഭവ സ്ഥലത്ത് വച്ച് തന്നെ പോലിസ് പിടികൂടി റിമാന്റ് ചെയ്തിരിക്കുകയാണ്. ആയുധങ്ങളോടെയാണ് ലീഗ് ക്രിമിനലുകളെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. കലാപകാരികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. അതില്‍ ചില വാഹനങ്ങള്‍ ക്രിമിനലുകള്‍ സ്ഥിരമായി ഉപയോഗിച്ചതാണ്. സമാധാനശ്രമങ്ങളില്‍ സഹകരിക്കാതെ നേതാക്കള്‍ക്കെതിരേ കൊലവിളി പ്രകടനങ്ങളും പ്രസംഗങ്ങളും നടത്തി കലാപത്തിന് ആഹ്വാനം ചെയ്യുന്ന ലീഗും യുഡിഎഫും ആക്രമണത്തിന് ആഹ്വാനം ചെയ്യുകയാണ്. ഇതിനെതിരേ ശക്തമായ നടപടികള്‍ പോലിസ് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും എം വി ജയരാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
CPM calls for police action against killings and attacks
RELATED STORIES
മാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്ജുന്റെ വസതിയില് ആക്രമണം; എട്ട് പേര് അറസ്റ്റില്
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്മല ദുരന്തം: രണ്ട് ടൗണ്ഷിപ്പുകള് ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്ത്താവില് നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMT