- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊലയാളി അച്ഛന് രക്തം കൊണ്ട് കത്തെഴുതി ശിക്ഷ വാങ്ങിക്കൊടുത്ത പെണ്‍മക്കള്‍
ബഷീര്‍ പാമ്പുരുത്തി
അമ്മയെ ജീവനോടെ കത്തിച്ച അച്ഛന് തൂക്കുകയര്‍ വാങ്ങിക്കൊടുക്കാന്‍ മുഖ്യമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതുക. അതും രണ്ടു പെണ്‍മക്കള്‍. ആറുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ അവര്‍ക്കുനീതിലഭിക്കുക. കേള്‍ക്കുമ്പോള്‍ സിനിമാക്കഥയാണെന്നു തോന്നിയേക്കാം. എന്നാല്‍ അങ്ങനെയല്ല ആണ്‍കുഞ്ഞിനെ പ്രസവിക്കാത്തതിന് ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന നരാധമന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട രണ്ടുപെണ്‍മക്കളുടെ കഥ സിനിമയെ തോല്‍പ്പിക്കുന്നതാണ് . ചരിത്രത്തില്‍ അത്യപൂര്‍വമെന്നുവിശേഷിപ്പിക്കാവുന്ന സംഭവം അരങ്ങേറിയത് യുപിയിലെ ബുലന്ദ്ഷഹറിലാണ്. സ്വന്തം അച്ഛന് ജീവപര്യന്തം ശിക്ഷ വാങ്ങിക്കൊത്ത രണ്ട് പെണ്‍മക്കള്‍ നടത്തിയ നിയമപോരാട്ടത്തിന്റെ കഥയാണത്.
അമ്മയെ ജീവനോടെ കത്തിച്ച അച്ഛന് തൂക്കുകയര്‍ വാങ്ങിക്കൊടുക്കാന്‍ മുഖ്യമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതുക. അതും രണ്ടു പെണ്‍മക്കള്‍. യുപിയിലെ ബുലന്ദ്ഷഹറില്‍ നടന്ന അത്യപൂര്‍വ നിയമപോരാട്ടത്തിന്റെ കഥ.
വീഡിയോ റിപോര്‍ട്ട് ഇവിടെ കാണാം:
യുപിയിലെ ബുലന്ദ്ഷഹറില്‍ 2016 ജൂണ്‍ 14നാണ് നാടിനെ നടക്കിയ സംഭവമുണ്ടായത്. രണ്ട് പെണ്‍മക്കളെ പ്രസവിച്ചിട്ടും ഒരാണ്‍ കുഞ്ഞിനെ പ്രസവിക്കുന്നില്ലെന്നുപറഞ്ഞ് ഭര്‍ത്താവ് ഭാര്യയെ വീട്ടിനുള്ളില്‍ ജീവനോടെ കത്തിക്കുകയായിരുന്നു. അമ്മ കത്തിയൊടുങ്ങുന്നത് കണ്ട പെണ്‍മക്കളായ തന്യയും ലതികയും നടത്തിയ നിയമപോരാട്ടത്തിനാണ് ഒടുവില്‍ നീതി ലഭിച്ചിത്.. കൊടുംക്രൂരത ചെയ്ത നരാധമന് ബുധനാഴ്ച നീതിപീഠം ജീവപര്യന്തം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ പ്രഖ്യാപിക്കുമ്പോള്‍ കോടതി പ്രധാനമായും എടുത്തുപറഞ്ഞതും മക്കളായ ധീരരായ രണ്ട് പെണ്‍മക്കളുടെ മൊഴി തന്നെയായിരുന്നു. പ്രതിയുടെയും ഇരയുടെയും മക്കളുടെ നിമപോരാട്ടം തുല്യതയില്ലാത്ത ചരിത്രമാവുകയായിരുന്നു. കാരണം, അമ്മയെ ചുട്ടുകൊന്നത് നേരില്‍ക്കണ്ട ഇവരുടെ വാക്കുകളൊന്നും മുഖവിലയ്‌ക്കെടുക്കാതെ കേസന്വേഷണത്തില്‍ പോലിസ് അലംഭാവം കാട്ടിയിരുന്നു. അന്ന് ആസഹോദരിമാര്‍ യുപി മുഖ്യമന്ത്രിയായ അഖിലേഷ് യാദവിനൊരു കത്തെഴുതുകയുണ്ടായി. അതും സ്വന്തം രക്തം കൊണ്ട്. മുഖ്യമന്ത്രിജീ, മുജ് ബേഠീകോ ഇന്‍സാഫ് ദോ മുഖ്യമന്ത്രി ഞങ്ങള്‍ക്ക് നീതി വേണം എന്നാണ് കത്തിലെ വരികള്‍. കാരണം അവര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ രക്തവും ജീവനുമായ അമ്മായിരുന്നു. ആ കത്ത് പെട്ടെന്നുതന്നെ മാധ്യമശ്രദ്ധനേടി. ഇതിനുശേഷമാണ് പോലിസ് വിഷയം ഗൗരവമായി അന്വേഷിച്ചതും പെണ്‍മക്കളെ കേസില്‍ സാക്ഷികളാക്കുകയും ചെയ്തത്.
2016 ജൂണ് 14നാണ് ഓംവതി ദേവി സിറ്റി പോലിസില്‍ പരാതി നല്‍കിയതെന്ന് അസിസ്റ്റന്റ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ഫൗജ്ദാരി രാജീവ് മാലിക്കും ഇരയുടെ അഭിഭാഷകന്‍ സഞ്ജയ് ശര്‍മ്മയും പറഞ്ഞു. അന്നുവിനെ 2000ലാണ് സിറ്റിയിലെ കോത്തിയാട്ട് സ്വദേശി മനോജ് ബന്‍സല്‍ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ അന്നു-മനോജ് ബന്‍സാല്‍ ദമ്പതികള്‍ക്ക് ലതിക, തന്യ എന്നീ രണ്ട് പെണ്‍മക്കളുണ്ടായി.
ഒരു മകന്‍ വേണമെന്ന മനോജിന്റെ ആഗ്രഹം ചെന്നെത്തിച്ചത് അയാളിലെ ക്രൂരതതയുടെ അറ്റത്തായിരുന്നു. ഗര്‍ഭിണിയായപ്പോള്‍ അഞ്ച് തവണ ലിംഗ പരിശോധന നടത്തി ഗര്‍ഭച്ഛിദ്രം നടത്തി. ജൂണ്‍ 13ന് മനോജ് ഭാര്യ തന്നുവിന്റെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ചു. സ്ഥലത്തെത്തിയ അവരോടൊപ്പം പോകാന്‍ ഭാര്യയോച് ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ജൂണ് 14ന് രാവിലെയാണ് അമ്മയെ അച്ഛനും മറ്റുള്ളവരും ചേര് ന്ന് ജീവനോടെ കത്തിച്ചതെന്ന് ഇളയ മകള്‍ ലതിക ബന്‍സാല്‍ പറഞ്ഞു. സ്ഥലത്ത് എത്തിയപ്പോള്‍ അന്നു കത്തിക്കരിഞ്ഞ നിലയില്‍ മുറ്റത്ത് കിടക്കുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് ഉന്നത ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെ ജൂണ്‍ 20ന് കൊല്ലപ്പെട്ടു.
തുടക്കം മുതല്‍ തന്നെ പോലീസ് ഗൗരവത്തോടെ കേസിനെ സമീപിച്ചില്ല. അന്നുവിന്റെ മരണശേഷം കൊലക്കേസ് പ്രകാരം കേസെടുത്തിരുന്നു. കേസില്‍ എട്ടുപേരെ പ്രതികളാക്കി. അന്വേഷണത്തിനൊടുവില്‍ ഏഴുപേരുടെ പേരുകള്‍ പോലീസ് ഒഴിവാക്കി. ഭര്‍ത്താവ് മനോജിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കി. അമ്മയ്ക്കു നീതി തേടി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. രണ്ട് മാസമായിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് അന്നുവിന്റെ രണ്ട് പെണ്‍മക്കളായ ലതികയും തന്യ ബന്‍സാലും അന്നത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവിന് രക്തം കൊണ്ട് കത്തെഴുതിയത്. പിന്നാലെ മുഖ്യമന്ത്രി ഇരയായ പെണ്‍മക്കളെ കാണാന്‍ ലഖ്‌നൗവിലേക്ക് വിളിച്ചത്. പത്തുലക്ഷം രൂപയുടെ ധനസഹായവും വിഷയത്തില്‍ നീതിയുക്തമായ അന്വേഷണവും ഉറപ്പുനല്‍കി. മകനെ പ്രസവിക്കാത്തതിന് അച്ഛന്‍ അമ്മയെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും അതേ കാരണത്താലാണ് അമ്മയെ ജീവനോടെ കത്തിച്ചതെന്നും സഹോദരിമാര്‍ വെളിപ്പെടുത്തി.
'2016ല്‍ ഞങ്ങളുടെ അച്ഛന്‍ അമ്മയെ ചുട്ടുകൊന്നു. ഞങ്ങളെ ഒരു മുറിയില്‍ പൂട്ടിയിട്ടു. ജനലിലൂടെ അമ്മ കത്തുന്നത് ഞങ്ങള്‍ കണ്ടു. ആണ്‍കുഞ്ഞില്ലാത്തതിന്റെ പേരിലാണ് ജീവനോടെ ചുട്ടെരിച്ചത്. ഇതില്‍ ഞങ്ങളുടെ അമ്മയുടെ തെറ്റ് എന്താണ്? അമ്മയാണ് ആദ്യത്തെ ഗുരു, ഞങ്ങള്‍ക്ക് അമ്മ സ്വര്‍ഗമായിരുന്നു. അമ്മയാണ് ഞങ്ങളെ വളര്‍ത്തിയത്...ഒരു കുഞ്ഞിനെ വളര്‍ത്താന്‍ ഒരു അമ്മയ്ക്ക് വളരെയധികം സഹിക്കേണ്ടിവരും. ആ മനുഷ്യന്‍ അവളെ ജീവനോടെ കത്തിച്ച് കൊന്നു'ലതിക ബന്‍സാല്‍ പറഞ്ഞു. മനോജിനെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് വിധി കേട്ട ശേഷം ലതികയുടെ വാക്കുകള്‍ ഇങ്ങനെ: 'എനിക്ക്, അയാള്‍ എന്റെ പിതാവല്ല, ഒരു പിശാച് മാത്രമാണ്, ഞങ്ങള്‍ ആറ് വര്‍ഷം നീണ്ട യുദ്ധം ചെയ്തു, ഞങ്ങളുടെ അമ്മയ്ക്ക് നീതി കിട്ടി എന്നാണ്. ഒടുവില്‍ അമ്മയുടെ കൊലയാളിക്ക് തൂക്കയറില്ലെങ്കിലും ജീവപര്യന്തം ജയില്‍ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഈ പെണ്‍മക്കളുടെ പോരാട്ടത്തിന് സാധിച്ചു. ഒരുപാട് പെണ്‍മക്കളുടെ നിശബ്ദമായ പോരാട്ടങ്ങള്‍ക്കു പ്രചോദനമാവും ഈമക്കളുടെ പോരാട്ടമെന്ന് പറയേണ്ടതുണ്ട്.
#Daughters brought justice to the mother, #written to the CM with blood
RELATED STORIES
കാത്തിരിപ്പിന് വിരാമമാവുന്നു; മെസ്സിയും കൂട്ടരും അടുത്ത വര്‍ഷം...
19 Nov 2024 4:47 PM GMTചിത്രലേഖയെ മരിച്ചിട്ടും വിടാതെ; കെ എം സി നമ്പറിനായി കുടുംബത്തിന്റെ...
19 Nov 2024 2:52 PM GMTമുസ്ലിം വനിതകളുടെ ബുര്‍ഖ നീക്കി ബൂത്തില്‍ പരിശോധന വേണ്ട';...
19 Nov 2024 12:35 PM GMT' സ്വയം വിരമിക്കലോ സ്ഥലംമാറ്റമോ തിരഞ്ഞെടുക്കാം'; അഹിന്ദുക്കളായ...
19 Nov 2024 12:13 PM GMTഎല്‍ഡിഎഫ് വിവാദ പരസ്യം; വിശദീകരണം തേടി കലക്ടര്‍
19 Nov 2024 11:22 AM GMTഎസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയ്ക്ക് ഉജ്ജ്വല തുടക്കം
19 Nov 2024 11:14 AM GMT