Sub Lead

ചികിത്സ ലഭിക്കാതെ ആദിവാസി യുവതി മരിച്ച സംഭവം: പട്ടിക വര്‍ഗ ക്ഷേമവകുപ്പിന്റെ അനാസ്ഥയെന്ന് എസ്ഡിപിഐ

മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ സമഗ്ര അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് സത്താര്‍ ഉളിയില്‍ ആവിശ്വപ്പെട്ടു.

ചികിത്സ ലഭിക്കാതെ ആദിവാസി യുവതി മരിച്ച സംഭവം: പട്ടിക വര്‍ഗ ക്ഷേമവകുപ്പിന്റെ അനാസ്ഥയെന്ന് എസ്ഡിപിഐ
X

പേരാവൂര്‍: ആറളം ഫാമില്‍ ആദിവാസി യുവതി കൃത്യ സമയത്ത് ചികിത്സ കിട്ടാതെ മരിച്ച സംഭവം പട്ടിക വര്‍ഗ ക്ഷേമ വകുപ്പിന്റെ അനാസ്ഥമൂലമാണെന്നും അതിന് കാരണക്കാരായവര്‍ക്കെതിരേ സമഗ്ര അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് സത്താര്‍ ഉളിയില്‍ ആവിശ്വപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ആറളഫാം പുനരധിവാസ മേഖലയില്‍ 11ാം ബ്ലോക്കില്‍ താമസിക്കുന്ന ബേബി -ഏലത്തി ദമ്പതികളുടെ മകള്‍ ആതിര ചികില്‍സ കിട്ടാതെ മരിച്ചത്. വീട്ടില്‍ കുഴഞ്ഞ് വീണ യുവതിയെ ആംബുലന്‍സ് അടക്കമുളള വാഹന സൗകര്യം ലഭിക്കാത്തതിനാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത് എന്നുളളതില്‍ തന്നെ ആദിവാസികളുടെ ക്ഷേമം ഉറപ്പ് വരുത്തേണ്ട ഉത്തരവാദപ്പെട്ട പട്ടികവര്‍ഗ ക്ഷേമവകുപ്പിന്റെ അനാസ്ഥ വ്യക്തമാണ്. ആറളം പുനരധിവോസ മേഖലയില്‍ മതിയായ ചികിത്സാ സൗകര്യവും ആംബുലന്‍സ് അടക്കമുളള വാഹന സൗകര്യവും സര്‍ക്കാര്‍ ഉറപ്പ് വരുത്തണം.

യുവതി മരിക്കാനിടയായ സംഭവത്തില്‍ ക്യത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. യോഗത്തില്‍ എസ്ഡിപിഐ മണ്ഡലം സെക്രട്ടറി അഷ്‌റഫ് നടുവനാട്, പി പി അബ്ദുല്ല, എ പി മുഹമ്മദ് സംബന്ദിച്ചു.



Next Story

RELATED STORIES

Share it