- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹി കലാപം: തീവച്ച് നശിപ്പിച്ച വീടും കടയും കണ്ട വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു
ഇതിനിടെ, വ്യാഴാഴ്ച രാത്രി തലസ്ഥാനത്ത് കനത്ത മഴ പെയ്തതോടെ ഈദ് ഗാഹ് ക്യാംപില്‍ വെള്ളംകയറി.
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാരം നടത്തിയ ആസൂത്രിത കലാപത്തില്‍ വീടും ഉപജീവനമാര്‍ഗമായ കടയും തീവച്ച് നശിപ്പിച്ചത് നേരില്‍ക്കണ്ട വയോധികന്‍ മണിക്കൂറുള്‍ക്കു ഷേഷം കുഴഞ്ഞുവീണ് മരിച്ചു. ഡല്‍ഹി മുസ്തഫബാദിലെ ഈദ്ഗാഹ് ക്യാംപില്‍ വച്ചാണ് 62കാരനായ അമീന്‍ ഖാന്‍ മരണപ്പെട്ടത്. ശിവ് വിഹാറിലെ വീട്ടിലേക്ക് തിരിച്ചുപോവാന്‍ കഴിയുമോ എന്നറിയാനായി ക്യാംപില്‍നിന്നു സ്വദേശത്തേക്കു പോയതായിരുന്നു അമീന്‍ ഖാന്‍. തിരിച്ച് ക്യാംപിലെത്തിയ ഇദ്ദേഹം അതീവ ദുഖിതനായിരുന്നുവെന്ന് മകന്‍ ആസിഫ് പറഞ്ഞു. വീടും കടയും പൂര്‍ണമായും കത്തിച്ചെന്നും പണവും ആഭരണങ്ങളുമെല്ലാം കൊള്ളയടിച്ചുവെന്നും അമീന്‍ ഖാന്‍ മകനോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അമീന്‍ഖാനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്തത്. ഉടനെ സമീപത്തെ മെഹര്‍ ക്ലിനിക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കടയും വീടും കണ്ട് തിരിച്ചെത്തിയ ശേഷം ഒരു മണിക്കൂറോളം പിതാവ് ഞങ്ങളോടൊന്നും സംസാരിച്ചില്ല. വീടെല്ലാം കത്തിച്ചെന്നും ആഭരണങ്ങളും പണവുമെല്ലാം കൊള്ളയടിച്ചെന്നും പറഞ്ഞു. പിന്നെ കുറച്ച് സമയത്തിന് ശേഷം അദ്ദേഹം ബോധം കെട്ട് വീഴുകയായിരുന്നുവെന്നും 28കാരനായ മകന്‍ ആസിഫ് പറഞ്ഞു. കലാപം രൂക്ഷമായതിനെ തുടര്‍ന്ന് ഫെബ്രുവരി 25നു അമീന്‍ഖാനും കുടുംബവും മുസ്തഫാബാദിലെ മകളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് മുസ്തഫാബാദില്‍ ദുരിതാശ്വാസ ക്യാംപ് തുറന്ന ശേഷം ഇവര്‍ അവിടേക്ക് മാറുകയായിരുന്നു. അമീന്‍ ഖാന് ഭാര്യയും മൂന്ന് ആണ്‍മക്കളും ഒരു മകളും ഏഴ് പേരമക്കളുമാണുള്ളത്. ഇദ്ദേഹത്തിന്റെ വീടിനു സമീപം തന്നെ ഒരു ചായക്കട നടത്തിവരികയായിരുന്നു. ഇതെല്ലാം പൂര്‍ണമായും കലാപകാരികള്‍ അഗ്നിക്കിരയാക്കിയിരുന്നു.
'അക്രമം പൊട്ടിപ്പുറപ്പെട്ട ദിവസം ഞങ്ങള്‍ ഓര്‍ക്കുന്നു. കുട്ടികളെയും മാതാപിതാക്കളെയും രക്ഷിക്കാന്‍, ഞങ്ങള്‍ പിന്‍വാതിലിലൂടെ രക്ഷപ്പെട്ട് എന്റെ സഹോദരിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ക്യാംപ് തുറന്ന ശേഷം ഞങ്ങള്‍ അവിടേക്ക് മാറി. എല്ലാം പഴയപടിയാവുമെന്ന് അബ്ബു കരുതിയെങ്കിലും വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം ഞെട്ടിപ്പോയി. അദ്ദേഹം ഏറെസമയം കരഞ്ഞു. ഞങ്ങളുടെ വീട് എപ്പോഴെങ്കിലും തിരികെ ലഭിക്കുമെന്ന പ്രതീക്ഷ അദ്ദേഹത്തിന് നഷ്ടപ്പെട്ടു-മകന്‍ ആസിഫ് പറഞ്ഞു.
ഇതിനിടെ, വ്യാഴാഴ്ച രാത്രി തലസ്ഥാനത്ത് കനത്ത മഴ പെയ്തതോടെ ഈദ് ഗാഹ് ക്യാംപില്‍ വെള്ളംകയറി. 'രാത്രി 9.30ഓടെ മഴ പെയ്യാന്‍ തുടങ്ങി. റോഡുകളില്‍നിന്നു വെള്ളക്കെട്ട് ക്യാംപിലേക്ക് വെള്ളം കയറിയതോടെ കട്ടില്‍, പുതപ്പ് എന്നിവ ഒലിച്ചിറങ്ങി. ഞങ്ങള്‍ എല്ലാവര്‍ക്കും രാത്രിയില്‍ പുതിയ കിടക്കകള്‍ നല്‍കുംമെന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ ആളുകളെ മറ്റ് ക്യാംപുകളിലേക്കോ സ്ഥലത്തേക്കോ മാറ്റാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, ക്യാംപുകളിലെ കൂടാരങ്ങള്‍ക്കടിയില്‍ മേശകള്‍ വച്ച് അവയുടെ മുകളിലാണ് മെത്തകള്‍ നനയാതിരിക്കാന്‍ വച്ചിരിക്കുന്നതെന്ന് സംഘാടകരിലൊരാളായ വസീം പറഞ്ഞു.
RELATED STORIES
ഭൂമിയുടെ വില കുറച്ച് ആധാരം റജിസ്റ്റര്‍ ചെയ്തവര്‍ക്ക് പുതിയ സ്കീമുമായി ...
27 Nov 2024 1:18 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്ന ഹരജി ഇന്ന്...
27 Nov 2024 1:05 AM GMTഇമ്രാന് ഖാനെ മോചിപ്പിക്കണം; പാകിസ്താനില്‍ വന്‍ പ്രതിഷേധം, ഷൂട്ട്...
27 Nov 2024 12:44 AM GMTലബ്നാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍
26 Nov 2024 6:48 PM GMTസംഭല്‍ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അല്‍ഹാദി...
26 Nov 2024 6:06 PM GMTപാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ പീഡന ആരോപണം
26 Nov 2024 5:59 PM GMT