Sub Lead

ഡോക്ടറെ മര്‍ദിച്ച പോലിസുകാരന് സസ്‌പെന്‍ഷന്‍

ഡോക്ടറെ മര്‍ദിച്ച പോലിസുകാരന് സസ്‌പെന്‍ഷന്‍
X

ആലപ്പുഴ: നൂറനാട് ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലിസുകാരന് സസ്‌പെന്‍ഷന്‍. അടൂര്‍ ട്രാഫിക് സ്‌റ്റേഷനിലെ രതീഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. പത്തനംതിട്ട ജില്ലാ പോലിസ് മേധാവിയുടേതാണ് നടപടി.

ഇന്ന് രതീഷിനെ അറസ്റ്റ് ചെയ്തിരുന്നു. അമ്മയ്ക്ക് ചികിത്സ വൈകി എന്നാരോപിച്ചായിരുന്നു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രതീഷ് ക്രൂരമായി മര്‍ദ്ദിച്ചത്. നൂറനാട് പാറ ജംഗ്ഷനിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ വെങ്കിടേഷിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.

പോലിസുകാരനായ രതീഷും സഹോദരന്‍ രാജേഷും ചേര്‍ന്ന് അമ്മയെ ചികിത്സയ്ക്കായി ക്ലിനിക്കില്‍ കൊണ്ടുവന്നു. ചികിത്സ വൈകുന്നു എന്നാരോപിച്ച് ഇരുവരും ബഹളമുണ്ടാക്കി. ഇത് ചോദ്യം ചെയ്തതോടെ തന്നെ മര്‍ദ്ദിച്ചുവെന്നാണ് ഡോക്ടറുടെ മൊഴി. കാലിനും തലയ്ക്കും പരിക്കേറ്റ ഡോക്ടറെ നൂറനാട് സ്‌റ്റേഷനിലെ പൊലീസുകാര്‍ എത്തിയാണ് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡോക്ടറുടെ നെറ്റിയില്‍ എട്ട് സ്റ്റിച്ചുണ്ട്. വധശ്രമം അടക്കം വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയായ പൊലീസുകാരനും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it