Sub Lead

യുഎഇയിലേക്കുള്ള മടക്ക യാത്ര: നടപടിക്രമങ്ങള്‍ ലളിതമാക്കി

നിയമം ലംഘിച്ചാല്‍ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഥോറിറ്റിയുടെ ഉത്തരവ് പ്രകാരം അര ലക്ഷം ദിര്‍ഹം വരെ പിഴ നല്‍കേണ്ടി വരും.

യുഎഇയിലേക്കുള്ള മടക്ക യാത്ര:  നടപടിക്രമങ്ങള്‍ ലളിതമാക്കി
X

ദുബയ്: യുഎഇയിലേക്കുള്ള മടക്ക യാത്രക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി യുഎഇ സര്‍ക്കാര്‍. നേരെത്ത ഫെഡറല്‍ അഥോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ) ല്‍ രജിസ്റ്റര്‍ ചെയത് സ്ഥിരീകരണം ലഭിച്ചാല്‍ മാത്രമേ മടക്ക യാത്രക്ക് അനുവാദം നല്‍കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രം മതി.

യാത്രക്ക് വേണ്ടി ആദ്യമായി പാസ്‌പോര്‍ട്ട് നമ്പറോ അല്ലെങ്കില്‍ എമിറേറ്റ്‌സ് ഐഡി നമ്പറോ രജിസ്റ്റര്‍ ചെയ്യുക. പിന്നീട് യുഎഇ സര്‍ക്കാര്‍ അംഗീകരിച്ച ലാബുകളില്‍ പോയി 96 മണിക്കൂര്‍ കാലവധിയുള്ള കൊവിഡ് വിമുക്ത സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുക. കാലാവധിയുള്ള വിസയും കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി വിമാനത്താവളത്തിലെ എയര്‍ലൈന്‍ കൗണ്ടറുകളില്‍ ഹാജരാക്കുക. യുഎഇയിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങുമ്പോള്‍ വീണ്ടും കൊവിഡ് പരിശോധനക്ക് വിധേയമാകുക. രാജ്യം കൊവിഡ് വിമുക്തമാക്കുന്നതിന് വേണ്ടി യുഎഇ പുറത്തിറക്കിയ അല്‍ ഹോസന്‍ എന്ന അപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് 14 ദിവസം ക്വാറണ്ടയ്‌നില്‍ കഴിയണം. ഈ നിയമം ലംഘിച്ചാല്‍ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഥോറിറ്റിയുടെ ഉത്തരവ് പ്രകാരം അര ലക്ഷം ദിര്‍ഹം വരെ പിഴ നല്‍കേണ്ടി വരും.

Next Story

RELATED STORIES

Share it