Sub Lead

ഈരാറ്റുപേട്ട പ്രസ്‌ക്ലബ് ഉദ്ഘാടനം ശനിയാഴ്ച്ച

അഡ്വ.സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ സുഹുറ അബ്ദുല്‍ ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തും.

ഈരാറ്റുപേട്ട പ്രസ്‌ക്ലബ് ഉദ്ഘാടനം ശനിയാഴ്ച്ച
X

ഈരാറ്റുപേട്ട: പത്ര-ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ രൂപീകരിച്ച പ്രസ്‌ക്ലബ്ബ് നഗരസഭാ ഓഫീസിനടുത്ത് പുളിക്കീല്‍ ബില്‍ഡിംഗില്‍ ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്യും. അഡ്വ.സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ സുഹുറ അബ്ദുല്‍ ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തും. ക്ലബ്ബ് പ്രസിഡന്റ് പി എ എം ഷരീഫ് അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ഹസീബ് വെളിയത്ത് സ്വാഗതം പറയും.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് ലൈബ്രറി ഉദ്ഘാടനം ചെയ്യും. ലോഗോ പ്രകാശനവും ഐഡന്റി കാര്‍ഡ് വിതരണോദ്ഘാടനവും നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.മുഹമ്മദ് ഇല്യാസ് നിര്‍വ്വഹിക്കും. കേബിള്‍ ടിവി ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ മുഖ്യാതിഥിയായിരിക്കും.

വ്യാപാരഭവനില്‍ വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. നഗരസഭ മുന്‍ ചെയര്‍മാനും ഇ ന്യൂസ് എഡിറ്ററുമായ വി എം സിറാജ് ആമുഖ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ഷോണ്‍ ജോര്‍ജ്, പി ആര്‍ അനുപമ, പഞ്ചായത്ത് പ്രസിഡന്റുമാരായ

ജോര്‍ജ് മാത്യു (പൂഞ്ഞാര്‍ തെക്കേക്കര), ഗീതാ നോബിള്‍ (പൂഞ്ഞാര്‍), കെ സി ജെയിംസ് കവളമ്മാക്കല്‍ (തീക്കോയി), എല്‍സമ്മ തോമസ്(തലപ്പലം), ജോസുക്കുട്ടി ജോസ് (മേലുകാവ്), രജനി സുധാകരന്‍(തലനാട്),

സ്‌കറിയാച്ചന്‍ പൊട്ടനാനിയില്‍ (തിടനാട്), ചാര്‍ളി ഐസക് പൊട്ടമുണ്ടക്കല്‍(മൂന്നിലവ്), ദക്ഷിണ കേരള ജം യ്യത്തുല്‍ ഉലമ സെക്രട്ടറി കെ എ മുഹമ്മദ് നദീര്‍ മൗലവി, അരുവിത്തുറ പള്ളി വികാരി റവ.ഫാദര്‍ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, നൈനാര്‍ പളളി മഹല്ല് പ്രസിഡന്റ് പി ഇ മുഹമ്മദ് സക്കീര്‍, അങ്കളാമ്മന്‍ കോവില്‍ പ്രതിനിധി സി പി ശശികുമാര്‍, എസ്എന്‍ഡിപി പൂഞ്ഞാര്‍ ശാഖ പ്രസിഡന്റ് എം ആര്‍ ഉല്ലാസ് എന്നിവരും ജനപ്രതിനിധികളും വിവിധ കക്ഷി നേതാക്കളും പ്രസംഗിക്കുമെന്ന് പ്രസിഡന്റ് പി എ എം ഷരീഫും സെക്രട്ടറി പി കെ ഡാനീഷും പറഞ്ഞു.

Next Story

RELATED STORIES

Share it