Sub Lead

റിഹാന പാകിസ്താന്‍ അനുകൂലിയെന്ന് സംഘികള്‍; വ്യാജ പ്രചാരണം പൊളിച്ചടക്കി മാധ്യമങ്ങള്‍

റിഹാനയുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയുക എന്ന അടിക്കുറിപ്പോടെ റിഹാന പാകിസ്താന്‍ പതാക ഉയര്‍ത്തിപ്പിടിച്ചുള്ള വ്യാജ ചിത്രമാണ് സംഘികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

റിഹാന പാകിസ്താന്‍ അനുകൂലിയെന്ന് സംഘികള്‍;    വ്യാജ പ്രചാരണം പൊളിച്ചടക്കി മാധ്യമങ്ങള്‍
X

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പോപ് ഗായിക റിഹാനയുടെ ട്വീറ്റ് ആഗോളതലത്തില്‍ തരംഗമായതോടെ കുപ്രാചരണങ്ങളുമായി സംഘികളും ബിജെപി ഐടി സെല്ലും. സംഘപരിവാര്‍ വിമര്‍ശകരെ പാകിസ്താന്‍ അനുകൂലികളാക്കുന്ന സ്ഥിരം കുതന്ത്രമാണ് സംഘികള്‍ റിഹാനക്കെതിരേയും പ്രയോഗിച്ചത്.

റിഹാനയുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയുക എന്ന അടിക്കുറിപ്പോടെ റിഹാന പാകിസ്താന്‍ പതാക ഉയര്‍ത്തിപ്പിടിച്ചുള്ള വ്യാജ ചിത്രമാണ് സംഘികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പതിനായിരക്കണക്കിന് സംഘി അനുകൂല പ്രൊഫൈലുകള്‍ ഷെയര്‍ ചെയ്ത ചിത്രം വ്യാജമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2019ലെ ക്രിക്കറ്റ് മല്‍സരത്തില്‍ റിഹാന വെസ്റ്റ് ഇന്‍ഡീസ് പതാക ഉയര്‍ത്തിപ്പിടിച്ചുള്ള ചിത്രമാണ് സംഘികള്‍ ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്ത് പാകിസ്താന്‍ പതാകയാക്കിയത്. സംഘികളുടെ വ്യാജ പ്രചാരണം പൊളിഞ്ഞതോടെ പലരും പോസ്റ്റ് മുക്കിയിട്ടുണ്ട്.

ഫെബ്രുവരി മൂന്നിനാണ് വ്യാജ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.

റിഹാന പാകിസ്താന്‍ പതാക ഉയര്‍ത്തി നില്‍ക്കുന്ന വ്യാജ ചിത്രത്തോടൊപ്പം നല്‍കിയ അടിക്കുറിപ്പില്‍ ഇങ്ങനെ പറഞ്ഞു.

'റിഹാന ഭരണകൂട വിരുദ്ധ സംഘത്തിന്റെ പുതിയ ദേവിയാണ്. എന്നാല്‍, അവള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും'.

100 ദശലക്ഷത്തിലധികം ട്വിറ്റര്‍ ഫോളോവേഴ്‌സുള്ള റിഹാന ഫെബ്രുവരി 2 ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു. സിഎന്‍എന്‍ വാര്‍ത്ത ഷെയര്‍ ചെയ്താണ് റിഹാന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

2020 നവംബര്‍ മുതല്‍ പതിനായിരക്കണക്കിന് ഇന്ത്യന്‍ കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്ന പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട് നടന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

'എന്തുകൊണ്ടാണ് നമ്മള്‍ ഇതിനെക്കുറിച്ച് സംസാരിക്കാത്തത്?! #FarmersProtest ', വാര്‍ത്ത പങ്കുവെച്ചുകൊണ്ട് റിഹാന ചോദിച്ചു.

റിഹാനയുടെ ട്വീറ്റിന് 2021 ഫെബ്രുവരി 4 വരെ 313,000 റീട്വീറ്റുകളും 740,000 ലൈക്കുകളും ലഭിച്ചു.

റിഹാനയുടെ ചോദ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബെര്‍ഗ്, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ബന്ധു മീന ഹാരിസ് എന്നിവരും കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തു. ഇത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയും ചെയ്തു.

Next Story

RELATED STORIES

Share it