- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്‌ളാഷ് സെയിലിനു നിരോധനം; ഇ-കൊമേഴ്‌സ് നിയമങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഫ്‌ളാഷ് സെയില്‍ നിരോധനം ഉള്‍പ്പെടെ ഇ-കൊമേഴ്‌സ് വില്‍പ്പന നിയമങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രാലയം. ഇ-കൊമേഴ്‌സ് സംബന്ധിച്ച പരാതികള്‍ വ്യാപിച്ചതോടെയാണ് പുതിയ മാറ്റമെന്നാണു സൂചന. വ്യാപകമായ വഞ്ചനയും അന്യായമായ വ്യാപാര രീതികളും തടയുന്നതിനായാണ് മാറ്റമെന്ന് അധികൃതര്‍ അറിയിച്ചു. സുതാര്യത ഉറപ്പാക്കുക, നിയന്ത്രണ വ്യവസ്ഥയെ ശക്തിപ്പെടുത്തുക, ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക, സ്വതന്ത്രവും നീതിയുക്തവുമായ മല്ഡസരം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ചട്ടങ്ങളില്‍ നിര്‍ദേശിച്ച ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്തൃ സംരക്ഷണ (ഇ-കൊമേഴ്‌സ്) ചട്ടങ്ങള്‍ 2020നെ കുറിച്ച് 15 ദിവസത്തിനുള്ളില്‍ അതായത് 2021 ജൂലൈ 6 നകം നിര്‍ദേശങ്ങള്‍ അറിയിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.
'ചില ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പ് പരിമിതപ്പെടുത്തുന്നതില്‍ ഏര്‍പ്പെടുന്നു. അതില്‍ പ്ലാറ്റ്‌ഫോമില്‍ വില്‍ക്കുന്ന ഒരു വില്‍പ്പനക്കാരന്‍ ഒരു സാധന സാമഗ്രികളോ ഓര്‍ഡര്‍ നിറവേറ്റാനുള്ള ശേഷിയോ വഹിക്കുന്നില്ല. മറിച്ച് പ്ലാറ്റ്‌ഫോം നിയന്ത്രിക്കുന്ന മറ്റൊരു വില്‍പ്പനക്കാരനോടൊപ്പം ഒരു 'ഫഌഷ് അല്ലെങ്കില്‍ ബാക്ക്ടു' ഓര്‍ഡര്‍ നല്‍കുന്നു. ചിലതരം ഫ്‌ളാഷ് വില്‍പ്പന നിരോധിക്കാന്‍ നിര്‍ദേശിച്ചതായും മന്ത്രാലയം അറിയിച്ചു. അതേസമയം, പരമ്പരാഗത ഫഌഷ് വില്‍പ്പന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ നിരോധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഉപഭോക്തൃ സംരക്ഷണ നിയമം, 2019 പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ചീഫ് കംപ്ലയിന്‍സ് ഓഫിസര്‍മാരെയും നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി 24 മണിക്കൂറും എല്ലാ ദിവസവും ഏകോപനത്തിനായി നോഡല്‍ കോണ്‍ടാക്റ്റ് വ്യക്തികളെ നിയമിക്കുന്നതിനും ചട്ടത്തില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതനുസരിച്ച് പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തും.
കൂടാതെ, ഓരോ ഇ-കൊമേഴ്‌സ് സ്ഥാപനത്തിന്റെയും രജിസ്‌ട്രേഷന് ഒരു ചട്ടക്കൂട് നിര്‍ദേശിച്ചിട്ടുണ്ട്. അനുവദിച്ച രജിസ്‌ട്രേഷന്‍ നമ്പര്‍ വെബ്‌സൈറ്റിലും എല്ലാ ഓര്‍ഡറിന്റെയും ഇന്‍വോയ്‌സിലും പ്രദര്‍ശിപ്പിക്കണം. ഇത് യഥാര്‍ത്ഥ സ്ഥാപനങ്ങളുടെ ഒരു ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനും ഇടപാട് നടത്തുന്നതിനുമുമ്പ് ഉപയോക്താക്കള്‍ക്ക് അതിന്റെ കൃത്യ പരിശോധിച്ച് ഉറപ്പാക്കാനും സഹായിക്കും. തെറ്റായ വാഗ്ദാനങ്ങളിലൂടെ വില്‍ക്കുന്നത് നിരോധിച്ചതായും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സാധനങ്ങളോ സേവനങ്ങളോ വിതരണം ചെയ്യുന്നതിലുണ്ടാവുന്ന തടസ്സം ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ ഇ-കൊമേഴ്‌സ് വിപണന സ്ഥാപനങ്ങളുടെയും ബാധ്യതയാണെന്നും വ്യവസ്ഥയിലുണ്ട്.
ഇ-കൊമേഴ്‌സിലെ അന്യായമായ വ്യാപാര രീതികള്‍ തടയാനായി കഴിഞ്ഞ ജൂലൈ 23 മുതല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. എന്നിരുന്നാലും, വിജ്ഞാപനത്തിനുശേഷം, ദുരിതമനുഭവിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും വ്യാപാരികളില്‍ നിന്നും അസോസിയേഷനുകളില്‍ നിന്നും സര്‍ക്കാരിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. നിയമത്തിലെ നിര്‍ദ്ദിഷ്ട ഭേദഗതികള്‍ ഉപഭോക്തൃ കാര്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും js-ca@nic.in എന്ന വിലാസത്തിലേക്ക് 2021 ജൂലൈ 6 ന് അയയ്ക്കാം.
Flash Sales Ban And Other Proposed Changes To E-Commerce Rules
RELATED STORIES
പരപ്പനങ്ങാടിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
16 Nov 2024 4:46 PM GMTസാംസ്കാരിക ചത്വരത്തിന് പണം ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് നഗരസഭ...
16 Nov 2024 4:44 PM GMTമോഷണക്കേസ് പ്രതി പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു; ഇയാള്‍...
16 Nov 2024 4:07 PM GMTബെംഗളൂരുവില്‍ പഠിക്കാതെ റീല്‍സ് കണ്ടിരുന്ന മകനെ തലയ്ക്കടിച്ച് കൊന്ന്...
16 Nov 2024 3:25 PM GMTകാസര്‍കോട് ആളൊഴിഞ്ഞ വീടിനുള്ളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയും യുവാവും...
16 Nov 2024 3:13 PM GMTസുബൈര്‍ വധം: സന്ദീപ് വാര്യരുടെ വെളപ്പെടുത്തല്‍ ഗുരുതരം; മൂവാറ്റുപുഴ...
16 Nov 2024 2:59 PM GMT