Sub Lead

കരിപ്പൂര്‍ വിമാനത്താവളം മുന്‍ ഡയറക്ടര്‍ എസ് പി എസ് ബക്ഷി അന്തരിച്ചു

കരിപ്പൂര്‍ വിമാനത്താവളം മുന്‍ ഡയറക്ടര്‍ എസ് പി എസ് ബക്ഷി അന്തരിച്ചു
X
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം മുന്‍ ഡയറക്ടറും വിമാനത്താവളത്തിന്റെ മുഖഛായ മാറ്റുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ജനകീയ ഉദ്യോഗസ്ഥനുമായ എസ് പി എസ് ബക്ഷി അന്തരിച്ചു. 1998ല്‍ നടന്ന ആദ്യ റണ്‍വേ എക്സ്റ്റന്‍ഷന്‍ പ്രൊജക്ടിന്റെ ചുമതലയുള്ള സൂപ്രണ്ടിങ് എന്‍ജിനീയറായിരുന്ന ഇദ്ദേഹം പിന്നീട് 1999-2001 കാലഘട്ടത്തില്‍ എയര്‍പോര്‍ട്ട് ഡയക്ടറായി പ്രവര്‍ത്തിച്ചു. ഇദ്ദേഹത്തിന്റെ മികച്ച എന്‍ജീനീയറിങ് മാനേജ്‌മെന്റ് വൈഭവം കാരണമാണ് പ്രതിസന്ധികളെ തരണം ചെയ്ത് റണ്‍വേ നീളംകൂട്ടല്‍ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. എയര്‍പോര്‍ട്ട് മുന്‍ ഡയക്ടര്‍ ജെ ടി രാധാകൃഷ്ണയും ഇപ്പോഴത്തെ എടിസി ജായിന്റ് ജനറല്‍ മനേജര്‍ ഒ വി മാക്‌സിസും ബക്ഷിയുടെ കീഴില്‍ കരിപ്പൂരില്‍ പ്രവര്‍ത്തിച്ചവരാണ്. കണ്ണൂര്‍, ഗോവ എന്നീ എയര്‍പോര്‍ട്ടുകളുടെ പ്രൊജക്ട് റിപോര്‍ട്ടുകള്‍ തയ്യാറാക്കിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.


കരിപ്പൂരില്‍ രണ്ടാമത്തെ ഐഎല്‍സ് റണ്‍വേ 10 സ്ഥാപിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു. ഇത് കാരണം പ്രതികൂല കാലാവസ്ഥയില്‍ വിമാനം മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിടുന്ന അവസ്ഥ ഗണ്യമായി കുറയ്ക്കാനായി. ഇന്ത്യയില്‍ ഏറ്റവും ചെറിയ പ്രായത്തില്‍ സൂപ്രണ്ടന്റ് ആയി ചുമതയേറ്റ ബക്ഷി പിന്നീട് ദേശീയപാത അതോറിറ്റിയില്‍ ജനറല്‍ മാനേജറും എന്‍ജിനീയ റിങ് പ്രൊജക്റ്റ് ഇന്ത് ലിമിറ്റഡ് എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ചെയര്‍മാനുമായി പ്രവര്‍ത്തിച്ചു. 2019 ല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കല്‍ക്കത്ത റീജ്യനല്‍ എക്‌സിക്യൂട്ടീവ് ഡയക്ടറായാണ് വിരമിച്ചത്.

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് ഗണ്യമായ സംഭാവനകള്‍ നല്‍കിയ എസ് പി എസ് ബക്ഷിക്ക് മലബാര്‍ ഡവലപ്‌മെന്റ് ഫോറം ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

Former Karipur Airport Director SPS Bakshi has passed away

Next Story

RELATED STORIES

Share it