- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ നിരന്തരം പോസ്റ്റ് ചെയ്യുന്നു; ട്വിറ്ററിനെതിരേ നാലാമത്തെ കേസ്, ചുമത്തിയത് പോക്‌സോ, ഐടി വകുപ്പുകള്‍
ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി പോലിസിന്റെ സൈബര്‍ സെല്ലാണ് കേസെടുത്തത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ട്വിറ്ററില്‍ നിരന്തരമായി പോസ്റ്റുചെയ്യപ്പെടുന്നുവെന്ന് ബാലാവകാശ കമ്മീഷന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ നിരന്തരം പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ട്വിറ്ററിനെതിരേ ഡല്‍ഹിയിലും കേസെടുത്തു. പുതിയ ഐടി ചട്ടങ്ങള്‍ പാലിക്കാന്‍ തയ്യാറാവാതിരുന്നതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരുമായി പോര് മൂര്‍ച്ഛിക്കുകയും രാജ്യത്ത് നിയമ പരിരക്ഷ നഷ്ടപ്പെടുകയും ചെയ്ത ട്വിറ്ററിനെതിരേ ഫയല്‍ ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്. ഇന്ത്യയുടെ ഭൂപടത്തില്‍ കശ്മീരിനെ ഒഴിവാക്കി പ്രസിദ്ധീകരിച്ചത് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ ഇന്ത്യ എംഡി മനിഷ് മഹേശ്വരി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ ഉത്തര്‍പ്രദേശ് പോലിസ് കേസെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ കേസുണ്ടായിരിക്കുന്നത്. ബജ്‌റംഗ്ദള്‍ പശ്ചിമ യുപി കണ്‍വീനര്‍ പ്രവീണ്‍ ഭാട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തത്.
തെറ്റായ ഭൂപടത്തില്‍ ജമ്മു കശ്മീരിനെയും ലഡാക്കിനെയും പ്രത്യേക രാജ്യങ്ങളായാണ് കാണിച്ചിരുന്നത്. ഇതേ ആരോപണത്തിന്റെ പേരില്‍ മഹേശ്വരിക്കെതിരേ മധ്യപ്രദേശിലും കേസെടുത്തിട്ടുണ്ട്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ പേരില്‍ ഐടി, പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് നാലാമത്തെ കേസെടുത്തിരിക്കുന്നത്. ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി പോലിസിന്റെ സൈബര്‍ സെല്ലാണ് കേസെടുത്തത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ട്വിറ്ററില്‍ നിരന്തരമായി പോസ്റ്റുചെയ്യപ്പെടുന്നുവെന്ന് ബാലാവകാശ കമ്മീഷന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഡല്‍ഹി പോലിസിന്റെ സൈബര്‍ സെല്ലിനും ഡല്‍പി പോലിസ് മേധാവിക്കും രണ്ട് കത്തുകളയച്ച കമ്മീഷന്‍, മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ ജൂണ്‍ 29ന് ഹാജരാവണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ്.
യുപിയിലെ ഗാസിയാബാദില്‍ മുസ്‌ലിം വയോധികനെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ട്വിറ്ററിനെതിരേ ഈമാസം ആദ്യം കേസെടുത്തിരുന്നു. വിഷയം നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ട്വിറ്റര്‍ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിയെ അറസ്റ്റുചെയ്യുന്നത് കര്‍ണാടക ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ഇതിനെതിരേ യുപി പോലിസ് നല്‍കിയ അപ്പീല്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഉത്തര്‍പ്രദേശില്‍ ഫയല്‍ ചെയ്യപ്പെട്ട മറ്റൊരു കേസിലും ട്വിറ്റര്‍ ഇന്ത്യ മേധാവി ഉള്‍പ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ പോസ്റ്റുചെയ്യുന്നവയുമായി ബന്ധപ്പെട്ട നിയമനടപടികളില്‍നിന്നുള്ള പരിരക്ഷ ട്വിറ്ററിന് ഈ മാസം ആദ്യമാണ് നഷ്ടപ്പെട്ടിരുന്നത്. പരാതി പരിഹാരത്തിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ പാലിക്കാനാണ് ട്വിറ്റര്‍ വിസമ്മതിച്ചത്.
RELATED STORIES
എസ്ഡിപിഐ ആറാം സംസ്ഥാന പ്രതിനിധി സഭ 19, 20 തിയ്യതികളില്‍ കോഴിക്കോട്ട്
18 Nov 2024 11:37 AM GMTനയന്‍താരയ്ക്കെതിരെ നിയമ നടപടി; ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ രംഗങ്ങള്‍ 24...
18 Nov 2024 11:07 AM GMTനഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ ആത്മഹത്യ: അന്വേഷണത്തിന്...
18 Nov 2024 10:29 AM GMTമണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്രസേന കൂടി; അക്രമകാരികള്‍ക്കെതിരെ...
18 Nov 2024 10:09 AM GMTനെയ്മറുടെ കരാര്‍ അല്‍ ഹിലാല്‍ അവസാനിപ്പിക്കുന്നു;...
18 Nov 2024 8:37 AM GMTലീഗ് ജമാഅത്തെ ഇസ്ലാമി-എസ്ഡിപിഐ തടവറയില്‍: എം വി ഗോവിന്ദന്
18 Nov 2024 8:19 AM GMT