Sub Lead

ചികില്‍സക്കായി കേരളത്തിലെത്തിയ ഫ്രെഞ്ചുകാരന്‍ കാനയില്‍ വീണു; കാലൊടിഞ്ഞു

ഫ്രാന്‍സില്‍ നിന്ന് കേരളത്തിലേക്ക് ചികില്‍സക്കാണ് ഇയാള്‍ എത്തിയത്.

ചികില്‍സക്കായി കേരളത്തിലെത്തിയ ഫ്രെഞ്ചുകാരന്‍ കാനയില്‍ വീണു; കാലൊടിഞ്ഞു
X

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ കാനയില്‍ വീണ് ഫ്രെഞ്ചുകാരന്റെ കാലൊടിഞ്ഞു. കസ്റ്റംസ് ബോട്ട് ജെട്ടിക്ക് സമീപം നടപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ ഇദ്ദേഹത്തെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.

മെഡിക്കല്‍ കോളേജില്‍ എത്തിയ ഇദ്ദേഹത്തിന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചു. ഫ്രാന്‍സില്‍ നിന്ന് കേരളത്തിലേക്ക് ചികില്‍സക്കാണ് ഇയാള്‍ എത്തിയത്. ഏഴ് മാസത്തോളമായി നിര്‍മാണം നിലച്ചിരുന്ന സ്ഥലത്താണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it