Sub Lead

രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധന; വില കൂടുന്നത് തുടര്‍ച്ചയായ പത്താംദിവസം

പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായ പത്താം ദിവസമാണ് രാജ്യത്ത് ഇന്ധന വില വര്‍ധിക്കുന്നത്.

രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധന; വില കൂടുന്നത് തുടര്‍ച്ചയായ പത്താംദിവസം
X

കൊച്ചി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായ പത്താം ദിവസമാണ് രാജ്യത്ത് ഇന്ധന വില വര്‍ധിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 91. 42 ആയി. ഡീസലിന് 85.93 രൂപ.

കൊച്ചിയില്‍ പെട്രോളിന് 88.79രൂപയും ഡീസലിന് 85.31 രൂയുമായി വര്‍ധിച്ചു. പത്ത് ദിവസം കൊണ്ട് പെട്രോളിന് 2 രൂപ 70 പൈസയും ഡീസലിന് 1 രൂപ 45 പൈസയുമാണ് കൂടിയിരിക്കുന്നത്. രാജ്യത്ത് ഇന്ധനവില റെക്കോര്‍ഡ് വേഗത്തില്‍ കുതിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില മൂന്നക്കത്തിലെത്തി.

Next Story

RELATED STORIES

Share it