- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മൂന്ന് മുതിര്‍ന്ന നേതാക്കളെ ഗുലാം നബി ആസാദ് പുറത്താക്കി

ശ്രീനഗര്‍: മുന്‍ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് രൂപീകരിച്ച ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയില്‍ (ഡിഎപി) നിന്ന് മൂന്ന് പ്രമുഖ നേതാക്കളെ പുറത്താക്കി. മുന്‍ ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുന്‍ മന്ത്രി ഡോ. മനോഹര്‍ലാല്‍, മുന്‍ നിയമസഭാംഗം ബല്‍വന്‍ സിങ് എന്നിവരെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ചെയര്‍മാന്‍ ഗുലാം നബി ആസാദ് പുറത്താക്കിയത്. താരാ ചന്ദും അനുയായികളും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വാര്‍ത്തകള്‍. കോണ്‍ഗ്രസ് നേതൃത്വവുമായി ഇവര്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതായാണ് റിപോര്‍ട്ടുകള്‍.
പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ആസാദ് മൂന്നുമാസം മുമ്പാണു പുതിയ പാര്‍ട്ടി രൂപീകരിച്ചത്. എങ്കിലും പ്രമുഖ നേതാക്കളെയൊന്നും ഒപ്പംകൂട്ടാന്‍ ഗുലാം നബി ആസാദിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ മൂന്നുപേരെ ചെയര്‍മാന്‍ പുറത്താക്കിയെന്ന് മാത്രമാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രജീന്ദര്‍ സിങ് ചിബ് പുറത്തിറക്കിയ മൂന്ന് വരി പ്രസ്താവനയിലുള്ളത്. മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് പ്രധാന നേതാക്കളെ പുറത്താക്കിയത് കശ്മീരില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന ആസാദിന്റെ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
RELATED STORIES
കൊവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം; പ്രതി കുറ്റക്കാരനെന്ന് ...
10 April 2025 10:42 AM GMT128 വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമം; 2028 ഒളിംപിക്സില്‍...
10 April 2025 10:16 AM GMTഗസയില്‍ ഞങ്ങളുടെ വികാരങ്ങളെ വിവരിക്കാന്‍ ഭയം എന്ന വാക്ക് മതിയാവില്ല: ...
10 April 2025 8:41 AM GMTവയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണം: ആവര്‍ത്തിച്ച് ഹൈക്കോടതി
10 April 2025 8:21 AM GMTവയനാട്ടില്‍ തേനീച്ച കുത്തേറ്റ് ഒരു മരണം
10 April 2025 8:13 AM GMTകരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സാധാരണ ജനങ്ങളെ കൊള്ളയടിച്ച...
10 April 2025 8:08 AM GMT