Sub Lead

15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍
X

പാലക്കാട്: മലമ്പുഴയില്‍ 15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവ് അറസ്റ്റിലായി. ആനിക്കോട് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹിയാണ് രഞ്ജിത്ത്. വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനമെന്നാണ് പോലിസിന് ലഭിച്ച പരാതി. പെണ്‍കുട്ടിയുമായി സൗഹൃദം നടിച്ച് രഞ്ജിത്ത് നിരവധി തവണ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

വിവാഹവാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയുടെ വിശ്വാസം നേടിയെടുത്തത്. കഴിഞ്ഞ ദിവസം വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ പാലക്കാട് വനിതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേ ദിവസം 15കാരി പ്രസവിച്ചു. ആശുപത്രി അധികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയില്‍ മലമ്പുഴ പോലിസാണ് സംഭവം അന്വേഷിച്ച് രഞ്ജിത്തിനെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിനെ റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it