Sub Lead

സ്വര്‍ണവും പണവും അടങ്ങിയ കവറുകള്‍ റോഡില്‍; ഉടമകള്‍ക്ക് തിരികെ നല്‍കി പോലിസ്

സ്വര്‍ണവും പണവും അടങ്ങിയ കവറുകള്‍ റോഡില്‍; ഉടമകള്‍ക്ക് തിരികെ നല്‍കി പോലിസ്
X

ഈരാറ്റുപേട്ട: നടക്കല്‍ സ്വദേശികളായ ദമ്പതികളുടെ നഷ്ടപ്പെട്ട 34,000 രൂപയും സ്വര്‍ണാഭരണങ്ങളും അടങ്ങിയ കവറുകള്‍ കണ്ടെത്തി നല്‍കി ഈരാറ്റുപേട്ട പോലിസ്. കഴിഞ്ഞ ദിവസം ദമ്പതികള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി കുഞ്ഞുമായി കാറില്‍ കയറിയ സമയം കുഞ്ഞ് കൈയ്യില്‍ നിന്നു വീഴാന്‍ പോയി. അപ്പോള്‍ പണവും സ്വര്‍ണവും അടങ്ങിയ കവറുകള്‍ കാറിന്റെ മുകളില്‍ വെച്ചങ്കെിലും എടുക്കാന്‍ മറന്നു. കാര്‍ ഓടുന്നതിനിടെ ഈ കവറുകള്‍ പലയിടത്തായി വീണു.

സ്വര്‍ണം അടങ്ങിയ കവര്‍ ഈരാറ്റുപേട്ടയില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന പോലീസുകാരനായ പി സി സുനിലിന് ലഭിച്ചു. പണം അടങ്ങിയ കവര്‍ ലഭിച്ചത് പനച്ചിപ്പാറ സ്വദേശിനിയായ അഞ്ജനക്കായിരുന്നു. അഞ്ജനയും ഇത് സ്‌റ്റേഷനില്‍ എത്തിച്ചു. പണവും സ്വര്‍ണവും നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ ദമ്പതികള്‍ വൈകീട്ടോടെ സ്‌റ്റേഷനിലെത്തി. അങ്ങനെയാണ് പണവും സ്വര്‍ണവും ദമ്പതികള്‍ക്ക് തിരികെ ലഭിക്കുന്നത്. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം എസ്എച്ച്ഒ കെ ജെ തോമസ് ഇവ ദമ്പതികള്‍ക്ക് തിരികെ നല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it