Sub Lead

പ്രശാന്ത് കിഷോറിനെ ജെഡിയു പുറത്താക്കി; ദൈവം അനുഗ്രഹിക്കട്ടേയെന്ന് പ്രശാന്ത്

ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് ഇരുവരെയും പുറത്താക്കിയത്.

പ്രശാന്ത് കിഷോറിനെ ജെഡിയു പുറത്താക്കി; ദൈവം അനുഗ്രഹിക്കട്ടേയെന്ന് പ്രശാന്ത്
X

പട്‌ന: രാഷ്ട്രീയ തന്ത്രജ്ഞനും ജെഡിയു ഉപാധ്യക്ഷനുമായ പ്രശാന്ത് കിഷോര്‍, ജനറല്‍ സെക്രട്ടറി പവന്‍ വര്‍മ എന്നിവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് ഇരുവരെയും പുറത്താക്കിയത്. പാര്‍ട്ടി അച്ചടക്കം പാലിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇരുവരുടെയും സമീപകാല പെരുമാറ്റത്തിലൂടെ വ്യക്തമായതിനു പിന്നാലെയാണ് പുറത്താക്കാന്‍ തീരുമാനിച്ചതെന്നു മുഖ്യ ജനറല്‍ സെക്രട്ടറി കെ സി ത്യാഗി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പ്രശാന്ത് കിഷോര്‍ മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിച്ചെന്നും പാര്‍ട്ടി അറിയിച്ചു. പൗരത്വ നിയമത്തില്‍ ജെഡിയു സ്വീകരിച്ച നിലപാടിനെ ചൊല്ലി പ്രശാന്ത് കിഷോറും പവന്‍ വര്‍മ്മയും വിമര്‍ശനമുന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ രൂക്ഷ വിമര്‍ശനമാണ് പ്രശാന്ത് കിഷോര്‍ ഉന്നയിച്ചത്. പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍ അംഗമായത് ബിജെപി നേതാവ് അമിത് ഷായുടെ നിര്‍ദേശ പ്രകാരമാണെന്ന പ്രസ്താവനയാണ് പ്രശാന്ത് കിഷോറിനെ ചൊടിപ്പിച്ചത്. നിതീഷ് കുമാര്‍ കള്ളമാണ് പറയുന്നതെന്നും തന്റെ നിറം നിങ്ങളുടേതിന് സമാനമാക്കാനുള്ള വൃഥാ ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഇങ്ങനെ സത്യം വിളിച്ചുപറഞ്ഞാല്‍ ആരാണ് നിങ്ങള്‍ക്ക് അമിത് ഷായെപ്പോലെ ഒരാള്‍ നിര്‍ദ്ദേശിക്കുന്ന ആളെ കേള്‍ക്കാതിരിക്കാനുള്ള ധൈര്യമുണ്ടെന്ന് വിശ്വസിക്കുക എന്നും പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.

ഇഷ്ടുള്ള പാര്‍ട്ടിയില്‍ ചേരാന്‍ സ്വാതന്ത്രമുണ്ടെന്ന് പവന്‍ വര്‍മയ്ക്കും നിതീഷ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡല്‍ഹിയില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നു ജെഡിയു പ്രഖ്യാപിച്ചതിനാണ് പവന്‍ നിതീഷിനെതിരെ തിരിഞ്ഞത്. അതേസമയം, പുറത്താക്കിയതിനു പിന്നാലെ നിതീഷ് കുമാറിന് നന്ദി അറിയിച്ച് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു. 'നന്ദി നിതീഷ് കുമാര്‍. ബിഹാര്‍ മുഖ്യമന്ത്രിയുടെ കസേര നിലനിര്‍ത്താന്‍ താങ്കള്‍ക്ക് എന്റെ ആശംസകള്‍. ദൈവം അനുഗ്രഹിക്കട്ടെ.'എന്നായിരുന്നു പ്രാശാന്ത് ട്വിറ്ററില്‍ കുറിച്ചത്.


Next Story

RELATED STORIES

Share it