Sub Lead

ഗോതബയ രാജപക്‌സെ ശ്രീലങ്കന്‍ പ്രസിഡന്റ്

പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ സജിത് പ്രേമദാസയെയാണ് പരാജയപ്പെടുത്തിയത്

ഗോതബയ രാജപക്‌സെ ശ്രീലങ്കന്‍ പ്രസിഡന്റ്
X

കൊളംബോ: ശ്രീലങ്ക പൊതുജന പെരുമന പാര്‍ട്ടി(എസ്എല്‍പിപി) സ്ഥാനാര്‍ഥി ഗോതബയ രാജപക്‌സെ ശ്രീലങ്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രതിരോധ സെക്രട്ടറിയും മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ സഹോദരനുമായ ഗോതബയ രാജപക്‌സെ 53-54 ശതമാനത്തോളം വോട്ട് നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ സജിത് പ്രേമദാസയെയാണ് പരാജയപ്പെടുത്തിയത്. ഇടതുപക്ഷ സ്ഥാനാര്‍ഥി അണുര കുമാര ദിസ്സനായകെ മൂന്നാംസ്ഥാനത്തെത്തി.

ശ്രീലങ്കന്‍ സര്‍ക്കാര്‍ എല്‍ടിടിഇയെ തോല്‍പിച്ച യുദ്ധകാലത്ത് പ്രതിരോധ സെക്രട്ടറിയായിരുന്നു ഗോതബയ. എല്‍ടിടിഇയെ തകര്‍ത്ത് 26 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഇദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു. അമേരിക്കന്‍ പൗരത്വം ഉണ്ടായിരുന്ന ഗോതബയ രാജപക്‌സെ പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കാനായി പൗരത്വം ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകളിലുണ്ടായ ആക്രമണ പരമ്പരകളില്‍ 250 ലേറെ പേര്‍ കൊല്ലപ്പെട്ടത് ഭരണകൂടത്തിന്റെ പാളിച്ചയാണെന്ന പ്രചാരണമാണു പ്രധാനമായും ഗോതബയ രാജപക്‌സെ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടിയത്.



Next Story

RELATED STORIES

Share it