Sub Lead

ഹജ്ജ് ക്യാംപ്: കണ്ണൂരിലെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം 22ന്

ഹജ്ജ് ക്യാംപ്: കണ്ണൂരിലെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം 22ന്
X

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ റോഡിലെ റാറാവീസ് ബില്‍ഡിങില്‍ ഒരുക്കിയ സംഘാടക സമിതി ഓഫിസ് ബുധനാഴ്ച തുറക്കും. 22ന് രാവിലെ 10ന് കെ കെ ശൈലജ എംഎല്‍എ ഉദ്ഘാടനം ചെയ്യും. 31 മുതലാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് ക്യാംപ് പ്രവര്‍ത്തനം തുടങ്ങുക. ജൂണ്‍ ഒന്നിന് പുലര്‍ച്ചെ തീര്‍ഥാടകരുമായി ആദ്യ വിമാനം പുറപ്പെടും. ഹജ്ജ് ക്യാംപിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി രക്ഷാധികാരിയായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. 3246 തീര്‍ഥാടകരാണ് കണ്ണൂര്‍ വിമാനത്താവളം വഴി യാത്രചെയ്യുക. 350 പേര്‍ക്ക് വീതം പോകാവുന്ന സൗദി എയര്‍ലൈന്‍സ് സര്‍വീസാണ് കണ്ണൂരില്‍ നിന്ന് ഏര്‍പ്പെടുത്തുന്നത്.

Next Story

RELATED STORIES

Share it