Sub Lead

ആദിവാസി യുവാവിനെ ലോറിയില്‍ കെട്ടി വലിച്ചിഴച്ച് കൊന്ന സംഭവം: പ്രതികളുടെ അനധികൃത വീടുകള്‍ ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റി

ജെസിബി ഉപയോഗിച്ച് ഒരുനിലയുള്ള വീട് പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗ്രാമത്തിലെ സര്‍പ്പഞ്ചിന്റെ ഭര്‍ത്താവ് മഹേന്ദ്ര ഗുര്‍ജാര്‍ ഉള്‍പ്പെടെയുള്ളവരുടെ വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

ആദിവാസി യുവാവിനെ ലോറിയില്‍ കെട്ടി വലിച്ചിഴച്ച് കൊന്ന സംഭവം: പ്രതികളുടെ അനധികൃത വീടുകള്‍ ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റി
X

ഭോപാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിനെ മോഷണക്കുറ്റമാരോപിച്ച് ലോറിയുടെ പിന്നില്‍കെട്ടി റോഡിലൂടെ വലിച്ചിഴച്ച് കൊന്ന കേസിലെ പ്രതികളുടെ അനധികൃത വീടുകള്‍ ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റി. ഞായറാഴ്ചയാണ് കൊലപാതകക്കേസിലെ പ്രതികളുടെ അനധികൃത സ്വത്തുക്കള്‍ ജില്ലാ ഭരണകൂടം ഒഴിപ്പിച്ചത്. ജെസിബി ഉപയോഗിച്ച് ഒരുനിലയുള്ള വീട് പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗ്രാമത്തിലെ സര്‍പ്പഞ്ചിന്റെ ഭര്‍ത്താവ് മഹേന്ദ്ര ഗുര്‍ജാര്‍ ഉള്‍പ്പെടെയുള്ളവരുടെ വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

കേസില്‍ ആകെ എട്ട് പ്രതികളാണുള്ളത്. ഇതില്‍ അഞ്ച് പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍, എസ്‌സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. നീമച്ചിലെ ജെട്‌ലിയ ഗ്രാമത്തില്‍ പട്ടാപ്പകലാണ് 45കാരനായ കനയ്യലാല്‍ ഭീല്‍ ക്രൂരമായി കൊല്ലപ്പെട്ടത്. സമീപത്തെ ബാനഡ സ്വദേശിയായ ഇദ്ദേഹം ഗ്രാമത്തിലെ വീടുകളില്‍ കവര്‍ച്ച നടത്തിയെന്നാരോപിച്ചാണ് നാട്ടുകാര്‍ പിടികൂടിയത്.

നാട്ടുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് പിക് അപ്പ് ട്രക്കിന്റെ പിന്നില്‍ കയറുകൊണ്ട് കെട്ടി മീറ്ററുകളോളം നടുറോട്ടിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. അതേസമയം, ഗ്രാമത്തില്‍ ഒരു മോഷ്ടാവിനെ പിടികൂടിയിട്ടുണ്ടെന്ന് പറഞ്ഞ് നാട്ടുകാര്‍ പോലിസ് സ്റ്റേഷനില്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്നാണ് നീമച്ച് എഎസ്പി സുന്ദര്‍ സിങ് കനേഷ് പ്രതികരിച്ചത്. മോഷ്ടാവിന് പരിക്കേറ്റിട്ടുണ്ടെന്നും അടിയന്തര വൈദ്യസഹായം ആവശ്യമുണ്ടെന്നും ഇവര്‍ പോലിസിനെ അറിയിച്ചിരുന്നു.

തുടര്‍ന്ന് പോലിസെത്തി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ സമയത്താണ് യുവാവിനെ ലോറിക്ക് പിന്നില്‍ കെട്ടിയിട്ട് റോട്ടിലൂടെ വലിച്ചിഴയ്ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതോടെയാണ് യുവാവിനെതിരേ നടന്ന ക്രൂരമായ സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഗ്രാമത്തിലെ സര്‍പഞ്ചിന്റെ ഭര്‍ത്താവടക്കം അഞ്ചുപേരെയാണ് അറസ്റ്റുചെയ്തിട്ടുള്ളത്.

Next Story

RELATED STORIES

Share it