Sub Lead

ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് ബാങ്കിലിട്ട് വെട്ടിപരിക്കേല്‍പ്പിച്ചു

ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് ബാങ്കിലിട്ട് വെട്ടിപരിക്കേല്‍പ്പിച്ചു
X

തളിപ്പറമ്പ്: ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഭര്‍ത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു. എസ്ബിഐ പൂവ്വം ശാഖാ കാഷ്യറായ അരങ്ങം സ്വദേശി അനുപമയെ ആണ് ഭര്‍ത്താവ് അനുരൂപ് വെട്ടിയത്. ഗുരുതര പരിക്കേറ്റ അനുപമ തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് അനുരൂപിനെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് പോലിസിന് കൈമാറി.

ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. ബാങ്കില്‍ എത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഇയാള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ് ബാങ്കിനകത്ത് ഓടിക്കയറിയ അനുപമ അടുക്കളയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി വീണ്ടും വെട്ടുകയായിരുന്നു.

Next Story

RELATED STORIES

Share it