Sub Lead

ഹൈദരാബാദില്‍ ടെക്കിയെ ഭര്‍ത്താവ് കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി കത്തിച്ചു

ഹൈദരാബാദിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ചിറ്റൂരിലെ രാമസമദ്രം നിവാസി ഭുവനേശ്വരി (27) യാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് സ്ഥിരീകരിച്ചു. സംഭവത്തിനുശേഷം ഒളിവില്‍പോയ എന്‍ജിനീയറായ ഭര്‍ത്താവ് ശ്രീകാന്തിനെ പിടികൂടി ചോദ്യംചെയ്തതോടെ ദാരുണമായ കൊലപാതകത്തിന്റെ മുഴുവന്‍ ചിത്രവും വെളിപ്പെടുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു.

ഹൈദരാബാദില്‍ ടെക്കിയെ ഭര്‍ത്താവ് കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി കത്തിച്ചു
X

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ ടെക്കിയായ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് മൃതദേഹം സ്യൂട്ട്‌കേസിലാക്കി ദഹിപ്പിച്ചു. ഹൈദരാബാദിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ചിറ്റൂരിലെ രാമസമദ്രം നിവാസി ഭുവനേശ്വരി (27) യാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് സ്ഥിരീകരിച്ചു. സംഭവത്തിനുശേഷം ഒളിവില്‍പോയ എന്‍ജിനീയറായ ഭര്‍ത്താവ് ശ്രീകാന്തിനെ പിടികൂടി ചോദ്യംചെയ്തതോടെ ദാരുണമായ കൊലപാതകത്തിന്റെ മുഴുവന്‍ ചിത്രവും വെളിപ്പെടുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഹൈദരാബാദ് എസ്‌വിആര്‍ആര്‍ ആശുപത്രിക്ക് സമീപത്ത് കത്തിക്കരിഞ്ഞ നിലയില്‍ 27 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ആശുപത്രി പ്രദേശത്തെ സിസിടിവിയില്‍ സ്യൂട്ട് കേസില്‍ കൊണ്ടുവന്ന മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ കണ്ടാണ് പോലിസ് അന്വേഷണം തുടങ്ങിയത്.

മൃതദേഹം കൊണ്ടുവരാന്‍ സഹായിച്ച ക്യാബ് ഡ്രൈവറെ പിടികൂടിയതോടെയാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഭൂവനേശ്വരി എന്ന 27കാരിയാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് തിരിച്ചറിയുന്നത്. സോഫ്റ്റ്‌വെയര്‍ മേഖലയില്‍തന്നെ ജോലിചെയ്യുന്ന കടപ്പയിലെ ശ്രീകാന്ത് റെഡ്ഡിയെ 2019 ലാണ് ഭുവനേശ്വരി വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് 18 മാസം പ്രായമുള്ള ഒരു മകളുണ്ട്. കൊവിഡ് മഹാമാരിയുടെ സമയത്ത് ശ്രീകാന്തിന് ജോലിനഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ദമ്പതികള്‍ തിരുപ്പതിയിലേക്ക് താമസം മാറ്റി. വിഷാദത്തിന് അടിപ്പെട്ട ശ്രീകാന്ത് മദ്യത്തിലേക്ക് തിരിഞ്ഞു. അവരുടെ ജീവിതത്തില്‍ ഇത് ഇടയ്ക്കിടെ തര്‍ക്കങ്ങള്‍ക്കു കാരണമായി.

ജൂണ്‍ 22ന് രാത്രിയില്‍ ദമ്പതികള്‍ വീണ്ടും വഴക്കിട്ടു. ശ്രീകാന്ത് ഭുവനേശ്വരിയെ അടിച്ചു. മര്‍ദ്ദനത്തെത്തുടര്‍ന്ന് ഭുവനേശ്വരി കൊല്ലപ്പെടുകയായിരുന്നു. ഭാര്യയുടെ മൃതദേഹം ഇയാള്‍ സ്യൂട്ട്‌കേസിലാക്കി ഒളിപ്പിച്ചു. ടാക്‌സി വാടകയ്‌ക്കെടുത്ത് മൃതദേഹം ആശുപത്രി വളപ്പിലെത്തിച്ചു. അന്ന് രാത്രി തന്നെ ശ്രീകാന്ത് തിരികെ വന്ന് തുടര്‍ന്ന് സ്യൂട്ട്‌കേസില്‍ പെട്രോളൊഴിച്ച് കത്തിച്ചു. മൃതദേഹം 90 ശതമാനം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഭാര്യയ്ക്ക് കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം പിടിപെട്ട് മരിച്ചതായും മൃതദേഹം ആശുപത്രി അധികൃതര്‍ ദഹിപ്പിച്ചെന്നുമാണ് ശ്രീകാന്ത് കുടുംബത്തോടും ഭുവനേശ്വരിയുടെ വീട്ടുകാരോടും പറഞ്ഞതെന്ന് പോലിസ് പറയുന്നു.

ഭുവനേശ്വരിയെ ശ്രീകാന്ത് കൊലപ്പെടുത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് തിരുപ്പതി അര്‍ബന്‍ പോലിസ് മേധാവി രമേശ് റെഡ്ഡി പറഞ്ഞു. ശ്രീകാന്ത് റിലയന്‍സ് മാര്‍ട്ടില്‍നിന്നാണ് വലിയ സ്യൂട്ട്‌കേസ് വാങ്ങി. അത് മൃതദേഹം പായ്ക്ക് ചെയ്യുന്നതിനായി ഉപയോഗിച്ചതായി സംശയിക്കുന്നു. പിന്നീട് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചു- അദ്ദേഹം പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ ശ്രീകാന്ത് അവരുടെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലേക്ക് ഒരു സ്യൂട്ട്‌കേസ് കൊണ്ടുവരുന്നതും തിരികെ കൊണ്ടുപോവുന്നതും കാണാം. ഫോറന്‍സിക് പരിശോധനയ്ക്കായി പോലിസ് സാംപിളുകള്‍ അയച്ചു. ചില അസ്ഥികളും തലയോട്ടിയും ഒഴികെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും കത്തിക്കരിഞ്ഞിരുന്നതായി പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it