- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുത്തയ്യ മുരളീധരന്റെ ജീവചിത്രത്തില് വിജയ് സേതുപതി; തമിഴകത്ത് വിവാദം
ചെന്നൈ: ശ്രീലങ്കന് മുന് ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം ചിത്രീകരിക്കുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര് പുറത്തിറങ്ങിയത് തമിഴ്നാട്ടില് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. മുത്തയ്യ മുരളീധരനായി പ്രമുഖ നടന് വിജയ് സേതുപതി അഭിനയിക്കുന്നതാണ് വിവാദത്തിനു കാരണം. വൈക്കോ ഉള്പ്പെടെയുള്ളവര് പരസ്യപ്രതികരണവുമായി രംഗത്തെത്തി. ലോകത്തിലെ എക്കാലത്തെയും മികച്ച സ്പിന് ബൗളര്മാരില് ഒരാളായ മുത്തയ്യ മുരളീധരന്റെ ജീവിത ചരിത്രം വിശദീകരിക്കുന്ന 800 എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററും ബയോപിക് ട്രെയിലറും ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്. 26 വര്ഷമായി ആഭ്യന്തരയുദ്ധം നടന്ന ശ്രീലങ്കയിലെ കൗണ്ടിയില് നിന്നുള്ള ഇന്ത്യന് വംശജനായ തമിഴന്റെ ജീവിതം ചിത്രീകരിക്കാനുള്ള വിജയ് സേതുപതിയുടെ തീരുമാനമാണ് വിവാദങ്ങള്ക്കു കാരണം. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധകാലത്ത് മുത്തയ്യ മുരളീധരന്റെ രാഷ്ട്രീയ നിലപാടിനെ തമിഴ്നാട്ടിലെ പലരും എതിര്ത്തിരുന്നു. സര്ക്കാരിനെ പിന്തുണയ്ക്കുകയും വടക്കന് ഭാഗത്തുള്ള തമിഴരുടെ പോരാട്ടങ്ങള് അംഗീകരിക്കാന് വിസമ്മതിക്കുകയും ചെയ്യുന്നതാണ് മുരളീധരന്റെ രാഷ്ട്രീയ നിലപാടെന്നാണ് വിമര്ശകര് ചൂണ്ടിക്കാട്ടുന്നത്.
ആഭ്യന്തര യുദ്ധത്തില് അന്നത്തെ ലങ്കന് പ്രസിഡന്റ് മഹീന്ദ രാജപക്സെയെ പിന്തുണച്ചതിന് ലോകമെമ്പാടുമുള്ള തമിഴര് മുത്തയ്യ മുരളീധരനെ ഒറ്റുകാരനാണെന്ന് തിരിച്ചറിഞ്ഞെന്നായിരുന്നു രാജ്യസഭാ എംപിയും എംഡിഎംകെ ജനറല് സെക്രട്ടറിയുമായ വൈക്കോയുടെ പ്രതികരണം. വിജയ് സേതുപതി ഈ വേഷത്തില് അഭിനയിക്കുന്നുവെന്ന വാര്ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് പട്ടാളി മക്കള് കക്ഷി സ്ഥാപക നേതാവ് എസ് രാമദാസ് പറഞ്ഞു. അജ്ഞത കാരണം വിശ്വാസവഞ്ചനയുടെ ചരിത്രത്തെ പിന്തുണയ്ക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സിനിമ തമിഴ്നാട്ടില് പ്രദര്ശിപ്പിക്കാമോയെന്നും സിനിമയില് നിന്ന് സേതുപതി സ്വയം പിന്മാറണമെന്നും നാം തമിഴര് കക്ഷി നേതാവ് സീമാന് ചോദിച്ചു. പദ്ധതി ഒഴിവാക്കണമെന്ന് തമിഴ്നാട് ആസ്ഥാനമായുള്ള പ്രമുഖ സംവിധായകന് ചേരന് സേതുപതിയോട് അഭ്യര്ഥിച്ചു. തന്റെ ആരാധകരേക്കാള് വലുതോ തമിഴ് ജനതയുടെ ദുരിതമോ ഇല്ലാത്ത ഒരു സിനിമയില് അഭിനയിക്കാന് സേതുപതിയുടെ ശ്രമം നല്ലതല്ലെന്നും തമിഴ് വികാരം സിനിമയ്ക്ക് എതിരാണെന്നും അദ്ദേഹം പ്രസ്താവനയില് പറഞ്ഞു. സേതുപതിയുടെ തീരുമാനത്തെ അപലപിച്ച് ഗാനരചയിതാവ് താമരായ് രംഗത്തെത്തി. മുരളീധരന് ഭൂരിപക്ഷ സിംഹള രാഷ്ട്രീയത്തിന്റെയും ശ്രീലങ്കയിലെ രാജപക്സെയുടെയും ഉച്ചഭാഷിണിയായി പ്രവര്ത്തിച്ചതിനാലാണ് എതിര്ക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സേതുപതി സിനിമ ഒഴിവാക്കുകയാണെങ്കില് എല്ലായ്പ്പോഴും തമിഴ് ജനത നന്ദിയോടെ സ്മരിക്കുമെന്ന് മുതിര്ന്ന തമിഴ് ചലച്ചിത്രകാരന് ഭാരതിരാജ പറഞ്ഞു. തമിഴ് ജനത ഒരിക്കലും ഒറ്റിക്കൊടുക്കുന്നവരോട് ക്ഷമിക്കില്ലെന്നും പിടിഐയോട് അവര് പറഞ്ഞു. എന്നാല്, 'ഇതിഹാസ ക്രിക്കറ്റ് താരത്തെ കുറിച്ചുള്ള കായിക ജീവചരിത്രമാണ്' ഇതെന്നായിരുന്നു ചലച്ചിത്ര പ്രവര്ത്തകരുടെ പ്രസ്താവനയില് വ്യക്തമാക്കിയത്.
സിനിമയെ കുറിച്ചു ചൊവ്വാഴ്ച പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ഷെയിം ഓണ് വിജയ് സേതുപതി എന്ന പേരില് ട്വിറ്ററിര് കാംപയിനും തുടങ്ങിയിട്ടുണ്ട്. ഞങ്ങളുടെ 800 ചിത്രം പലവിധത്തില് രാഷ്ട്രീയവല്ക്കരിക്കപ്പെടുന്നതായി ശ്രദ്ധയില്പ്പെട്ടെന്നും ശ്രീലങ്കയിലെ ഈഴം തമിഴരുടെ പോരാട്ടങ്ങള്ക്കു തുരങ്കം വയ്ക്കുന്നതോ അവരുടെ വികാരത്തെ ഏതെങ്കിലും തരത്തില് വ്രണപ്പെടുത്തുന്നതോ ആയ ഒരു രംഗവും സിനിമയിലുണ്ടാവില്ലെന്ന് നിര്മാതാക്കള് എന്ന നിലയില് ഞങ്ങള് ഉറപ്പുനല്കുന്നതായും അണിയറ പ്രവര്ത്തകര് വ്യക്തമാക്കി.
മുരളീധരന് രാജ്യത്തെ യുദ്ധകാല പ്രതിരോധ സെക്രട്ടറി ഗോതബായ രാജപക്സെയുമായി അടുപ്പത്തിലാണെന്ന് തമിഴ് ദേശീയവാദികള് ചൂണ്ടിക്കാണിച്ചതും തിരഞ്ഞെടുപ്പ് പ്രചാരണ വേളകളില് ഗോതബായയെ ക്രിക്കറ്റ് താരം പിന്തുണച്ചതും തമിഴ്നാട്ടില് വിമര്ശനത്തിനിടയാക്കിയിരുന്നു. മാത്രമല്ല, മുരളീധരനെ വടക്കന് പ്രവിശ്യയുടെ ഗവര്ണറായി നിയമിക്കുമെന്നുവരെ അഭ്യൂഹമുണ്ടായിരുന്നു.
In Tamil Nadu, row over Vijay Sethupathi playing Muttiah Muralitharan in 800
RELATED STORIES
മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് ശരിവച്ചു
5 Nov 2024 5:24 AM GMTഇത് സിന്വാര് സ്റ്റൈല്; ഗോള് നേട്ടം ആഘോഷിച്ച് ഫലസ്തീനി ഫുട്ബോള്...
5 Nov 2024 5:23 AM GMTകെഎസ്ആര്ടിസി ബസിടിച്ച് പാല്വില്പ്പനക്കാരന് മരിച്ചു
5 Nov 2024 5:14 AM GMT'കൃഷ്ണകുമാര് മോശം കാര്യങ്ങള് ചെയ്യുന്നു'; ബിജെപി വിട്ട് മുന്...
5 Nov 2024 3:50 AM GMTആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന് ഫീൽഡ് ഓര്ഗനൈസര് ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMT