Sub Lead

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതിക്കുള്ള വിലക്ക് ഭാഗികമായി നീക്കി ഇന്ത്യ

നിയന്ത്രിത മരുന്ന് പട്ടികയില്‍ പാരസെറ്റമോളും ഹൈഡ്രോക്‌സിക്‌ളോറോക്വിന്‍ തുടരുമെന്നും എന്നാല്‍ ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് അത് നല്‍കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതിക്കുള്ള വിലക്ക് ഭാഗികമായി നീക്കി ഇന്ത്യ
X

ന്യൂഡല്‍ഹി: സുപ്രധാന മരുന്നുകളായ പാരസെറ്റാമോള്‍, ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്നിവയുടെ കയറ്റുമതി നിരോധനം ഭാഗികമായി നീക്കി ഇന്ത്യ. നിയന്ത്രിത മരുന്ന് പട്ടികയില്‍ പാരസെറ്റമോളും ഹൈഡ്രോക്‌സിക്‌ളോറോക്വിന്‍ തുടരുമെന്നും എന്നാല്‍ ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് അത് നല്‍കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കൊവിഡ് കാലത്ത് മാനുഷിക പരിഗണന വച്ചാണ് ഇത്തരം ഇളവ് എന്നും മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ, കൊവിഡ് 19 ചികില്‍സയ്ക്കായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്‌ളോറോക്വിന്‍ അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം വാഷിംഗ്ടണിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കൊവിഡിനെതിരെ പോരാടാന്‍ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ ട്രംപ് മോദിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജനസംഖ്യ കൂടുതലുള്ള രാജ്യമായതിനാല്‍ ഇന്ത്യയില്‍ മരുന്ന് ആവശ്യത്തിനുണ്ടാകാമെന്നാണ് ട്രംപ് പറഞ്ഞത്.

അമേരിക്കയുടെ ആവശ്യം അവര്‍ ഗൗരവമായി പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് വൈറ്റ്ഹൗസില്‍ നടന്ന യോഗത്തിലും ട്രംപ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരോട് സംസാരിച്ചെന്നും ഹൈഡ്രോക്സിക്ലോറോക്വിന്‍ ആവശ്യപ്പെടുന്നത് ലജ്ജിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസം നടത്തി ടെലിഫോണ്‍ സംഭാഷണത്തില്‍ കൊവിഡ് 19നെതിരെയുള്ള ചികിത്സക്കായി കൂടുതല്‍ മലേറിയക്കെതിരെയുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ വിട്ടു നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അപേക്ഷിച്ചിരുന്നു. യുഎസിനൊപ്പം മറ്റു ലോകരാജ്യങ്ങളും ഹൈഡ്രോക്സിക്ലോറോക്വിന്‍ ലഭിക്കുന്നതിന് സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it