Sub Lead

വന്ദേഭാരതിന്റെ വേഗത കുറയ്ക്കുന്നു

വന്ദേഭാരതിന്റെ വേഗത കുറയ്ക്കുന്നു
X

ന്യൂഡല്‍ഹി: അതിവേഗ ട്രെയിനുകളെന്ന പ്രചാരണത്തോടെ സര്‍വീസ് തുടങ്ങിയ വന്ദേഭാരത്, ഗതിമാന്‍ ഉള്‍പ്പടെയുള്ള ചില പ്രീമിയം ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നു. ചില റൂട്ടുകളില്‍ കിലോമീറ്ററില്‍ 160ല്‍ നിന്നു 130 ആക്കി കുറയ്ക്കാനാണ് ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയം ഒരുങ്ങുന്നത്. സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. ഇതുസംബന്ധിച്ച ശുപാര്‍ശ നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ റെയില്‍ബോര്‍ഡിന് കൈമാറി. ട്രെയിന്‍ നമ്പര്‍: 12050/12049(ഡല്‍ഹിഝാന്‍സിഡല്‍ഹി) ഗതിമാന്‍ എക്‌സ്പ്രസ്, 22470/22469(ഡല്‍ഹി-ഖജുരാഹോ-ഡല്‍ഹി) വന്ദേഭാരത് എക്‌സ്പ്രസ്, 20172/20171(ഡല്‍ഹിറാണി-കമലാപട്ടി-ഡല്‍ഹി) വന്ദേഭാരത് എക്‌സ്പ്രസ്, 12002/12001 (ഡല്‍ഹിറാണി-കമലാപട്ടി-ഡല്‍ഹി) ശതാബ്ദി എക്‌സ്പ്രസ് എന്നീ ട്രെയിനുകളുടെ വേഗതയാണ് കുറയ്‌ക്കൊനുരുങ്ങുന്നത്. ശതാബ്ദി എക്‌സ്പ്രസിന്റെ വേഗത 150ല്‍ നിന്നു 130 ആക്കാനാണ് ശുപാര്‍ശ. വേഗത കുറയ്ക്കുന്നതോടെ 25 മുതല്‍ 30 മിനിറ്റ് വരെ യാത്രാസമയം കൂടും. തീരുമാനം അംഗീകരിച്ചാല്‍ പത്തോളം ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരും. ഏതാനം വര്‍ഷങ്ങളായി ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വേഗത കുറയ്ക്കാനുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.

Next Story

RELATED STORIES

Share it